സഞ്ജുവിനും രക്ഷിക്കാനായില്ല, രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി; ഐപിഎല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത്

9 months ago 10

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 9 Apr 2025, 11:49 pm

IPL 2025 GT vs RR: ഐപിഎല്‍ 2025ല്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സിന് .. റണ്‍സിന് തോല്‍പ്പിച്ചു. അഞ്ച് മല്‍സരങ്ങളില്‍ റോയല്‍സിന്റെ മൂന്നാം തോല്‍വിയാണിത്.

Samayam Malayalam
റണ്‍ ചേസിങിന് നേതൃത്വം നല്‍കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് വിജയം എത്തിപ്പിടിക്കാനായില്ല. ഈ സീസണില്‍ അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി മുന്നേറുന്ന ഗുജറാത്ത് ടൈറ്റന്‍സ് .. റണ്‍സിന് റോയല്‍സിനെ വീഴ്ത്തി. ജിടിയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

കിടിലന്‍ ഫോം തുടരുന്ന ഓപണര്‍ സായ് സുദര്‍ശന്റെ അര്‍ധ സെഞ്ചുറിയോടെ (53 പന്തില്‍ 82) ജിടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. റോയല്‍സ് 19.2 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. സീസണിലെ അഞ്ചാം മല്‍സരത്തില്‍ റോയല്‍സിന്റെ മൂന്നാം തോല്‍വിയാണിത്. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണവര്‍.


തുടര്‍ച്ചയായ നാലാം ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സീസണില്‍ നാല് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമാണ്. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് 11 റണ്‍സിന്റെ തോല്‍വി പിണഞ്ഞ ശേഷം നടന്ന എല്ലാ മാച്ചുകളിലും ശുഭ്മാന്‍ ഗില്ലും സംഘവും ജയിച്ചുകയറി.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article