സഞ്ജുവിനെ കൈമാറാൻ തയാറായാലും പകരം അശ്വിനെയോ ജഡേജയെയോ രാജസ്ഥാൻ ചോദിച്ചേക്കും: വെളിപ്പെടുത്തി മുൻ താരം

6 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: July 02 , 2025 04:23 PM IST

1 minute Read

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ (File Photo by Arun SANKAR / AFP)
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ (File Photo by Arun SANKAR / AFP)

മുംബൈ∙ മലയാളി താരം സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോയേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിന് നൽകാമെന്ന് രാജസ്ഥാൻ റോയൽസ് സമ്മതിച്ചാലും, പകരം രവിചന്ദ്രൻ അശ്വിനോ രവീന്ദ്ര ജഡേജയോ പോലുള്ള താരങ്ങളെ അവർക്ക് കൈമാറേണ്ടി വരുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ധോണിയുടെ പകരക്കാരനെയാണ് ചെന്നൈ അന്വേഷിക്കുന്നതെങ്കിൽ സഞ്ജു അതിനൊത്ത കളിക്കാരനാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘‘സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായി മാറി ഈ ട്രേഡ് യാഥാർഥ്യമാകുമോ? ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കുന്നതിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, പകരം ആരെ കൈമാറണമെന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്തുന്ന തലത്തിലേക്ക് ചർച്ചകൾ എത്തിയിട്ടുമില്ല. അശ്വിൻ, രവീന്ദ്ര ജഡേജ തുടങ്ങിയവരിൽ ഒരാളെ രാജസ്ഥാൻ നോട്ടമിടുമെന്ന് തീർച്ചയാണ്. ട്രേഡ് ചർച്ചകൾ മുന്നോട്ടു പോയാൽ അവർക്കു തീർച്ചയായും പ്രധാന താരങ്ങൾക്കായി ആവശ്യം ഉന്നയിക്കാനാകും’– ചോപ്ര പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്രസിങ് ധോണിയുടെ സ്വാഭാവിക പിന്തുടർച്ചക്കാരനാകാൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ സഞ്ജുവിന് കഴിയുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎലിന്റെ തുടക്കം മുതൽ ചെന്നൈയുടെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ധോണിക്ക്, ഏറ്റവും അനുയോജ്യനായ പകരക്കാരനാകും സഞ്ജുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലുള്ള താൽപര്യം ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതിനിധി തന്നെ പരസ്യമാക്കിക്കഴിഞ്ഞു. സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റർ ആണെന്നതാണ് പ്രധാന ആകർഷണം. ചെന്നൈയെ സംബന്ധിച്ച് ധോണിക്ക് അപ്പുറത്തേക്ക് ചിന്തിക്കേണ്ട സമയവുമായി. ആ തരത്തിൽ നോക്കിയാൽ സഞ്ജു നല്ലൊരു സാധ്യത തന്നെയാണ്’ – ചോപ്ര പറഞ്ഞു.

‘‘എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ധ്രുവ് ജുറേലും നല്ലൊരു സാധ്യത തന്നെയാണ്. ഋഷഭ് പന്തിനെക്കുറിച്ചും ഞാൻ ആലോചിച്ചു. ചെന്നൈ സൂപ്പർ കിങ്സിന് ആവശ്യം നല്ലൊരു വിക്കറ്റ് കീപ്പർ ബാറ്ററാണ്. ഉർവിൽ പട്ടേൽ അവരുടെ ആവശ്യത്തിനുള്ള ഉത്തരമാകില്ല. കുറച്ചുകൂടി വലിയ പേരുള്ള, പരിചയസമ്പത്തുള്ള ആളെയാകും അവർക്ക് ആവശ്യം. ധോണിക്ക് പകരക്കാരനെയാണ് വേണ്ടതെങ്കിൽ, ആ തലത്തിലുള്ള താരം തന്നെ വേണ്ടി വരും’ – ചോപ്ര ചൂണ്ടിക്കാട്ടി.

English Summary:

Rajasthan Royals mightiness privation Ravindra Jadeja oregon Ashwin successful instrumentality for Sanju Samson, says ex-opener

Read Entire Article