
സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ
ദുബായ്: ഏഷ്യാകപ്പില്‍ ബുധനാഴ്ച ദുബായില്‍ ആതിഥേയരായ യുഎഇയ്‌ക്കെതിരേ ഇന്ത്യ ആദ്യ കളിക്കിറങ്ങുമ്പോള്‍ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത്. ആരാണ് വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുക എന്ന കാര്യത്തിലാണ് പ്രധാന ചര്‍ച്ച. മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സാന്നിധ്യം സംബന്ധിച്ചാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ഏഷ്യാ കപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ദുബായില്‍ എട്ട് ടീം ക്യാപ്റ്റന്‍മാരുടെയും ഒരു വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി. രസകരമായ ചോദ്യങ്ങളും മറുപടികളും പത്രസമ്മേളനത്തിലുണ്ടായി.
ടീമുകളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും മറ്റുമാണ് ക്യാപ്റ്റന്മാര്‍ പങ്കുവെച്ചത്. സഞ്ജു സാംസണെ കുറിച്ചുള്ള ഒരു ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നേരിടേണ്ടി വന്നു. ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തി വൈസ് ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെ, സഞ്ജുവിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
സമര്‍ത്ഥമായ ചോദ്യത്തിന് അതിലും സമര്‍ത്ഥമായിട്ടാണ് സൂര്യകുമാര്‍ മറുപടി നല്‍കിയത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.'സര്‍, ഞാന്‍ നിങ്ങള്‍ക്ക് പ്ലേയിംഗ് ഇലവന്‍ മെസ്സേജ് ചെയ്യാം' എന്നു മറുപടി നല്‍കിയ സൂര്യകുമാര്‍ യാദവ് 'ഞങ്ങള്‍ അദ്ദേഹത്തെ ശരിക്കും നന്നായി പരിപാലിക്കുന്നുണ്ട്. വിഷമിക്കേണ്ട. നാളെ ഞങ്ങള്‍ ശരിയായ തീരുമാനമെടുക്കും' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ആദ്യ മത്സരത്തിലെ എതിരാളികളായ യുഎഇയെ എഴുതിത്തള്ളാനാവില്ലെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
'അവര്‍ വളരെ ആവേശകരമായ ശൈലിയിലുള്ള ക്രിക്കറ്റാണ് കളിക്കുന്നത്. അടുത്തിടെ കളിച്ച പരമ്പരയില്‍ അവര്‍ എല്ലാ ടീമുകള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതൊരു ചവിട്ടുപടി മാത്രമാണ്. ഏഷ്യാ കപ്പില്‍ അവര്‍ വിജയതീരം കാണുമെന്ന് എനിക്കുറപ്പുണ്ട്, ഞാനത് പ്രതീക്ഷിക്കുന്നു, അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ആവേശത്തോടെയാണ് ഞങ്ങള്‍ അവരുമായി കളിക്കാന്‍പോകുന്നത്' സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Suryakumar Yadav addresses questions astir Sanju Samson`s spot successful India`s playing XI








English (US) ·