സഞ്ജുവിനെ റെക്കോഡ് തുകയ്ക്ക് വാങ്ങി, പിന്നാലെ സഹോദരനെയും റാഞ്ചി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്

6 months ago 6

05 July 2025, 04:05 PM IST

sanju samson, saly samson

സഞ്ജു സാംസൺ, സാലി സാംസൺ | PTI

തിരുവനന്തപുരം: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കേരള ക്രിക്കറ്റ് ലീ​ഗിൽ ഒരുമിച്ച് കളിക്കാനിറങ്ങും. സാലി സാംസണിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് സ്വന്തമാക്കിയത്. അടിസ്ഥാനവിലയായ 75,000 രൂപയ്ക്കാണ് സാലിയെ കൊച്ചി വാങ്ങിയത്. കഴിഞ്ഞ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി സാംസണ്‍.

ലേലത്തില്‍ താരത്തിന് വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവന്നില്ല. പിന്നാലെ കൊച്ചി താരത്തെ സ്വന്തമാക്കുകയായിരുന്നു. അതേസമയം റെക്കോഡ് തുകയ്ക്കാണ് സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറിയിരുന്നു.

തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷത്തിന് ട്രിവാന്‍ഡ്രം റോയല്‍സ് വിളിച്ചെടുത്ത എം.എസ്. അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് താരത്തെ ടീമിലെത്തിച്ചത്.

Content Highlights: Sanju Samsons Elder Brother Saly sold to Kochi Blue Tigers

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article