സഞ്ജുവിനെ വാങ്ങാൻ ഓഫ് സ്പിന്നർ + ഇടംകയ്യൻ മധ്യനിര ബാറ്റർ ഓഫറുമായി ചെന്നൈ; അശ്വിനും ദുബെയുമെന്ന് സൂചന, ജഡേജയെന്നും റിപ്പോർട്ട്

6 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 28 , 2025 12:01 PM IST Updated: June 28, 2025 12:06 PM IST

1 minute Read

സഞ്ജു സാംസണും എം.എസ്. ധോണിയും (രാജസ്ഥാൻ റോയൽസ് പങ്കുവച്ച ചിത്രം), ശിവം ദുബെയും ആർ.അശ്വിനും (ചെന്നൈ സൂപ്പർ കിങ്സ് പങ്കുവച്ച ചിത്രം)
സഞ്ജു സാംസണും എം.എസ്. ധോണിയും (രാജസ്ഥാൻ റോയൽസ് പങ്കുവച്ച ചിത്രം), ശിവം ദുബെയും ആർ.അശ്വിനും (ചെന്നൈ സൂപ്പർ കിങ്സ് പങ്കുവച്ച ചിത്രം)

ബെംഗളൂരു∙ അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ബലം പകർന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ. പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള മാറ്റം വീണ്ടും ചർച്ചകളിലെത്തിച്ചത്. ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടകയ്യൻ മിഡിൽ ഓർഡർ ബാറ്ററെയും നൽകി പകരം ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററെ വാങ്ങുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായാണ് പ്രസന്നയുടെ കുറിപ്പ്. 

മുൻപ് ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പവും പിന്നീട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനൊപ്പവും അനലിസ്റ്റായി ജോലി ചെയ്തിട്ടുള്ള പ്രസന്ന, രവിചന്ദ്രൻ അശ്വിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് സൂചന.

രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജുവിനെ ട്രേഡിങ്ങിലൂടെ അടുത്ത സീസണിനു മുന്നോടിയായി ടീമിലെത്തിക്കുമ്പോൾ, പകരം രാജസ്ഥാന് നൽകാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്റർ ശിവം ദുബെയുമാണെന്നാണ് റിപ്പോർട്ട്. രവിചന്ദ്രൻ അശ്വിനുമായി പ്രസന്നയ്ക്കുള്ള അടുത്ത ബന്ധവും ഈ റിപ്പോർട്ടുകൾക്ക് ബലം പകരുന്നതാണ്.

‘‘ട്രേഡ് ചർച്ചകൾക്കു തുടക്കം. ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർക്കു പകരം ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്ററെയും കൈമാറുന്നതിലാണ് ചർച്ച’– ഐപിഎൽ 2026 എന്ന് ഹാഷ്ടാഗ് രൂപത്തിൽ നൽകി പ്രസന്ന കുറിച്ചത് ഇങ്ങനെ.

Trade talks person begun.
An Indian disconnected spinner and a near handed mediate bid Indian batter for a apical bid wicket keeper batsmen #IPL2026

— Prasanna (@prasannalara) June 26, 2025

10 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം നടന്ന മെഗാ താരലേലത്തിലൂടെയാണ് അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിയെത്തിയത്. ഒൻപതു മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ് മാത്രം നേടിയ അശ്വിന് പഴയ തട്ടകത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ശോഭിക്കാനായിരുന്നില്ല.

കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ സൂപ്പർ കിങ്സിനു കളിക്കുന്ന ശിവം ദുബെ, ഓൾറൗണ്ട് പ്രകടനവുമായി ശ്രദ്ധ നേടിയ താരമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 കളികളിൽനിന്ന് 357 റൺസ് നേടി. അതേസമയം, ചർച്ചകളിലുള്ള ഇടംകയ്യൻ മിഡിൽ ഓർഡർ ബാറ്റർ രവീന്ദ്ര ജഡേജയാണെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ ജഡേജയെ ചെന്നൈ ടീം കൈവിടാൻ സാധ്യതയില്ലെന്നും ദുബെ തന്നെയാകും ആ താരമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

അശ്വിൻ, ദുബെ എന്ന താരങ്ങളുടെ നിലവിലെ മൂല്യം ആകെ 21.75 കോടി രൂപയാണ്. ഏതാനും സീസണുകളായി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കഴിഞ്ഞ സീസണിൽ അവർ നിലനിർത്തിയത് 18 കോടി രൂപയ്ക്കും. ഫലത്തിൽ ഈ ട്രേഡ് യാഥാർഥ്യമായാൽ 3.75 കോടി രൂപ കൂടി രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിന് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

English Summary:

Chennai Super Kings to connection 2 large names to Rajasthan Royals for Sanju Samson successful large commercialized up of IPL 2026

Read Entire Article