സഞ്ജുവിനെ വാങ്ങാൻ ചെന്നൈ ഏതൊക്കെ താരങ്ങളെ വിൽക്കും? ഈ 4 പേർ സാധ്യത ലിസ്റ്റിൽ; വമ്പൻ നീക്കം ഉറപ്പ്

6 months ago 6

Curated by: ഗോകുൽ എസ്|Samayam Malayalam3 Jul 2025, 1:28 am

സഞ്ജു സാംസൺ ട്രേഡ് ഡീലിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുമെന്ന അഭ്യൂഹം ശക്തം. സഞ്ജുവിനെ വാങ്ങാൻ പകരം ഏതൊക്കെ താരങ്ങളെ നൽകാൻ ചെന്നൈ തയ്യാറാകും? സാധ്യതകൾ നോക്കാം.

ഹൈലൈറ്റ്:

  • സഞ്ജുവിനായി വമ്പൻ ട്രേഡ് ഡീൽ നടന്നേക്കും
  • ഈ നാല് താരങ്ങൾ ചെന്നൈയുടെ ട്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ടേക്കും
  • വമ്പൻ നീക്കം നടന്നേക്കും
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജസഞ്ജു സാംസൺ, രവീന്ദ്ര ജഡേജ (ഫോട്ടോസ്- ANI)
രാജസ്ഥാൻ റോയൽസ് നായകനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണ് മുൻപ് ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്‌. 2025 സീസൺ ഐപിഎൽ ആരംഭിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സൂചനകൾ പുറത്തുവന്നു തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം ഈ അഭ്യൂഹങ്ങൾക്ക് ശക്തി കൂടി. സഞ്ജുവിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഒഫീഷ്യൽമാരിൽ ഒരാൾ ക്രിക്ബസിനോട് പറഞ്ഞതാണ് ഇതിന് കാരണം‌.നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് സഞ്ജു സാംസണിന്റെ ട്രേഡ്. രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു നിലവിൽ ടീമിന്റെ ഏറ്റവും വിലപിടിപ്പുള്ള താരവുമാണ്. നിലവിൽ ഇന്ത്യൻ ടി20 ടീമിന്റെ ഓപ്പണർ കൂടിയായ സഞ്ജു രാജ്യത്ത് വലിയ ആരാധക ബലമുള്ള ക്രിക്കറ്റർമാരിൽ ഒരാൾ കൂടിയാണിത്‌.

രോഹിത്തിനെയും കോഹ്‍ലിയെയും കളിക്കളത്തിൽ കാണാൻ ഇനിയുമേറെ കാത്തിരിക്കണം; ആരാധകർ നിരാശയിൽ


ഈ കാരണങ്ങൾ കൊണ്ടുതന്നെ അത്ര എളുപ്പത്തിൽ സഞ്ജുവിനെ രാജസ്ഥാനിൽ നിന്ന് വാങ്ങാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിക്കില്ല എന്നത് വാസ്തവം. തങ്ങളുടെ ഏറ്റവും പ്രധാന താരമായ സഞ്ജുവിനെ വിൽക്കാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചാലും പകരം ചില സൂപ്പർ താരങ്ങളെ ചെന്നൈയിൽ നിന്ന് അവർ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിൽ സഞ്ജുവിനായി ചെന്നൈ‌ ട്രേഡ് ചെയ്യാൻ സാധ്യതയുള്ള നാല് കളിക്കാരെ നോക്കാം.

ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിക്കാൻ ശ്രമിച്ച കളിക്കാരനാണ് ആർ അശ്വിൻ. സീനിയർ സ്പിന്നറായ അശ്വിനെ അവസാനം 9.75 കോടി രൂപക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. അശ്വിനെയും ഒപ്പം എട്ടിലധികം കോടി രൂപയും നൽകി സഞ്ജുവിനെ രാജസ്ഥാൻ റോയൽസിൽ നിന്ന് വാങ്ങാനുള്ള നീക്കങ്ങൾ ചെന്നൈ നടത്താൻ സാധ്യതയുണ്ട്. 2022 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു ഈ ഇതിഹാസ സ്പിന്നർ എന്നതും ശ്രദ്ധേയം.

സഞ്ജുവിന്റെ ചെന്നൈ ട്രാൻസ്ഫർ നടക്കുക ഇങ്ങനെ, ഐപിഎൽ ട്രേഡ് നിയമം അറിയാം; സിഎസ്കെക്ക് ഇത് ലോട്ടറി
സഞ്ജു സാംസണെ വിട്ടുനൽകാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ റുതുരാജ് ഗെയിക്ക്വാദിനെ രാജസ്ഥാൻ റോയൽസ് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടാനില്ല‌. 18 കോടി രൂപക്കാണ് ഇക്കഴിഞ്ഞ മെഗാ ലേലത്തിന് മുൻപ് റുതുരാജിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാൾ കൂടിയാണ് റുതു.

ന്യൂസിലൻഡ് സൂപ്പർ താരം രചിൻ രവീന്ദ്രയേയും സഞ്ജു സാംസണിനായുള്ള ട്രേഡ് ഡീലിൽ ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടുത്താൻ സാധ്യതയു‌ണ്ട്. രചിനെയും ഒപ്പം മറ്റൊരു കളിക്കാരനെയും ഈ ഡീലിൽ ഉൾപ്പെടുത്തി റോയൽസിനെ കൺവിൻസ് ചെയ്യിക്കാനാകും ചെന്നൈ ശ്രമിക്കുക. 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ട് കളികളിൽ നിന്ന് 191 റൺസ് മാത്രമായിരുന്നു രചിന് നേടാനായത്. ടോപ് ഓർഡർ ബാറ്ററാണ് രചിൻ.

സഞ്ജു സാംസണിന് വന്‍ ഡിമാന്റ്; സിഎസ്‌കെ മാത്രമല്ല, നോട്ടമിട്ട് നിരവധി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍
അതേ സമയം സഞ്ജു സാംസണിനെ ചെന്നൈക്ക് വിട്ടുനൽകാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചാൽ പകരം, രവീന്ദ്ര ജഡേജയെ ചെന്നൈയിൽ നിന്ന് അവർ ആവശ്യപ്പെടാനും സാധ്യതകളുണ്ട്‌. മുൻ ഇന്ത്യൻ ഓപ്പണറായ ആകാശ് ചോപ്രയും ഇത് ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ഈ ട്രേഡ് ഡീൽ മുന്നോട്ട് പോവുകയാണെങ്കിൽ അശ്വിനെയോ ജഡേജയെയോ പകരം രാജസ്ഥാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലൂടെ കളി തുടങ്ങിയ താരമാണ് സ്റ്റാർ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ. 2008 ൽ റോയൽസ് കന്നി ഐപിഎല്ലിൽ കിരീടം ചൂടുമ്പോൾ ജഡ്ഡുവും അവർക്കൊപ്പം ഉണ്ടായിരുന്നു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article