സഞ്ജുവിനെ വേണമെങ്കിൽ ഒരു താരം പോര, പരമാവധി മുതലെടുപ്പിന് രാജസ്ഥാന്‍; ഡൽഹി പിൻമാറിയത് അവസാന നിമിഷം

2 months ago 2

ഓൺലൈൻ ഡെസ്ക്

Published: November 10, 2025 12:57 PM IST Updated: November 10, 2025 07:41 PM IST

1 minute Read

 X@BCCI
സഞ്ജു സാംസൺ പരിശീലനത്തിനിടെ. Photo: X@BCCI

മുംബൈ∙രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു പോകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തുനിൽക്കുകയാണ് ആരാധകർ. വർഷങ്ങളോളം ടീമിലുണ്ടായിരുന്ന വെറ്ററൻ താരം രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കുന്നത് എന്നാണു വിവരം. അതേസമയം സഞ്ജുവിനെ കൈമാറുമ്പോൾ പരമാവധി നേട്ടമുണ്ടാക്കാനാണു രാജസ്ഥാന്റെ ശ്രമം. ചെന്നൈയ്ക്കു പുറമേ, ഡൽഹി ക്യാപിറ്റൽസുമായും രാജസ്ഥാൻ ടീം മാനേജ്മെന്റ് ചർച്ചകൾ നടത്തിയിരുന്നു.

സഞ്ജു ഡൽഹിയിലേക്കു പോകുമെന്നു വരെ ഒരു ഘട്ടത്തിൽ ഉറപ്പിച്ചിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ കടുംപിടിത്തമാണ് ഡൽഹിയെ പിന്നോട്ടുവലിച്ചത്. രാജസ്ഥാന്റെ ഏറ്റവും കൂടുതൽ താരമൂല്യവും ആരാധക പിന്തുണയും ഉള്ള താരമാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ടീമിൽ തുടരാൻ താൽപര്യമില്ലെന്ന് സഞ്ജു തന്നെ അറിയിച്ചതോടെയാണ് താരത്തെ കൈമാറാൻ ടീം മാനേജ്മെന്റ് നീക്കം തുടങ്ങിയത്. സഞ്ജുവിനെ ഉപയോഗിച്ച് പരമാവധി നേട്ടം കൊയ്യുകയാണ് രാജസ്ഥാന്റെ ലക്ഷ്യം. സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സിനെ നൽകാമെന്നായിരുന്നു ഡൽഹിയുടെ ഓഫർ. രാജസ്ഥാൻ ഇത് അംഗീകരിച്ചെങ്കിലും വൈകാതെ നിലപാടു മാറ്റി.

ഇന്ത്യൻ യുവതാരം സമീർ റിസ്‍വിയെയും സ്റ്റബ്സിനൊപ്പം വേണമെന്നായിരുന്നു രാജസ്ഥാന്റെ ഡിമാൻഡ്. എന്നാൽ ഡൽഹി സമീർ റിസ്‍വിയെ വിട്ടുകൊടുക്കാൻ തയാറായില്ല. സഞ്ജുവിനെ കൈമാറണമെങ്കിൽ രണ്ടു താരങ്ങളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ രാജസ്ഥാൻ ഉറച്ചുനിന്നതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനു ശേഷമായിരുന്നു രാജസ്ഥാനും ചെന്നൈ സൂപ്പർ കിങ്സും സഞ്ജുവിന്റെ കൈമാറ്റത്തിൽ വീണ്ടും ചർച്ചകൾ ആരംഭിച്ചത്.

ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിലും സമാനമായ നിലപാടായിരുന്നു രാജസ്ഥാന്. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കൊപ്പം വിദേശതാരം സാം കറനെയായിരുന്നു രാജസ്ഥാൻ ആവശ്യപ്പെട്ടത്. ജഡേജയുടെ കാര്യത്തിൽ സമ്മതം മൂളിയ ചെന്നൈ സാം കറനെ വിട്ടുകൊടുക്കാൻ മടിച്ചു. ഇതോടെയാണു ചർച്ചകൾ നീളുന്നത്. സഞ്ജു വരുമ്പോൾ എത്ര താരങ്ങളെ വിട്ടുകൊടുക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

English Summary:

Rajasthan Royals skipper Sanju Samson is reportedly adjacent to joining Chennai Super Kings, with negotiations involving different players similar Ravindra Jadeja and Sam Curran.

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪12:39 p.m. to ‪03:48‬‬ p.m. connected 10 November 2025) inclination for Sanju Samson
Read Entire Article