Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•12 Aug 2025, 11:20 am
ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഇനിയും സമയം ഉണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്. ഇപ്പോഴിതാ 2026 ൽ നടക്കാൻ പോകുന്ന മിനി താരലേലത്തിൽ ഏറ്റവും കൂടുതൽ ലേല തുക സ്വന്തമാക്കുക ആരെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.
ഹൈലൈറ്റ്:
- മിനി താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നവർ ആരെന്ന് പറഞ്ഞ് ആർ അശ്വിൻ
- ഇന്ത്യൻ താരങ്ങളെ മിനി ലേലത്തിലേക്ക് പറഞ്ഞുവിടുന്നത് മണ്ടത്തരമെന്നും അശ്വിൻ പറഞ്ഞു
- ഐപിഎൽ 2026 മിനി ലേലത്തെ കുറിച്ച് നിർണായക സൂചനകൾ നൽകി അശ്വിൻ
ആർ അശ്വിൻ, സഞ്ജു സാംസൺ (ഫോട്ടോസ്- TOI.in) അതേസമയം സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ് എന്ന റിപ്പോർട്ടും എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ . മിനി താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ഏത് താരം സ്വന്തമാക്കും എന്ന പ്രവചനമാണ് അശ്വിൻ നടത്തിയത്.
ഇംഗ്ലണ്ടിനെതിരെ ബുംറക്ക് വിശ്രമം നല്‍കുന്നതിന് പകരം ഐപിഎല്ലില്‍ ആകാമായിരുന്നില്ലേ? ചോദ്യമുയര്‍ത്തി മുന്‍ ഇന്ത്യന്‍ താരം
രണ്ട് ഓസ്‌ട്രേലിയൻ താരങ്ങളാകും മിനി താരലേലത്തിൽ ഏറ്റവും കൂടുതൽ തുക സ്വന്തമാക്കുക എന്നാണ് അശ്വിൻ പറയുന്നത്. തന്റെ ഹിന്ദി യൂട്യൂബ് ചാനലായ ആഷ് കി ബാത്തിലെ ഒരു വീഡിയോയിൽ ആണ് വിദേശ താരങ്ങളായിരിക്കും വിലകൂടിയ തുകയ്ക്ക് ടീമുകൾ തെരഞ്ഞെടുക്കുക എന്നും ഇന്ത്യൻ താരങ്ങളെ അത്തരത്തിൽ സ്വന്തമാക്കുന്നത് ടീമുകൾക്ക് ബുദ്ധിമുട്ടായിരിക്കും എന്നും അദ്ദേഹം പറഞ്ഞത്.
'ഇതൊരു മിനി ലേലമായിരിക്കും, അവിടെ ഇന്ത്യൻ താരങ്ങളെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ഒരുപക്ഷേ പുതിയ കളിക്കാർ മാത്രമേ വരൂ. അതുകൊണ്ടുതന്നെ വിദേശ താരങ്ങളെയാകും ഏറ്റവും ഉയർന്ന തുകയ്ക്ക് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുക. ഒരു ഫ്രാഞ്ചൈസി ഒരു വലിയ ഇന്ത്യൻ താരത്തെ പുറത്തിറക്കുന്നത് വളരെ അപകടകരമായ ഒരു ഫോർമുലയാണ്. ലേലത്തിൽ നിരവധി ഓസ്‌ട്രേലിയൻ കളിക്കാർ എത്തും'എന്ന് അശ്വിൻ പറഞ്ഞു.
ഐപിഎൽ 2026 മിനി ലേലത്തിൽ ടീമുകൾ ഏറ്റവും കൂടുതൽ വാങ്ങാൻ സാധ്യതയുള്ള രണ്ട് താരങ്ങളായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർമാരായ മിച്ചൽ ഓവനെയും കാമറൂൺ ഗ്രീനിനെയും ആണ് ആർ അശ്വിൻ തിരഞ്ഞെടുത്തു. 'ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ ഓവനും കാമറൂൺ ഗ്രീനിനും ആയിരിക്കും താരലേലത്തിൽ ടീമുകൾ സ്വന്തമാക്കാൻ ശ്രമിക്കുക. ഓൾ റൗണ്ടർമാരായ ഇരുവർക്കുമായിരിക്കും ലേലത്തിൽ ഏറ്റവും കൂടുതൽ തുക സ്വന്തമാക്കാൻ സാധിക്കുക' എന്നും അശ്വിൻ പറഞ്ഞു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തകയാണ് അനുഷ ഗംഗാധരൻ. കഴിഞ്ഞ 6 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2022ൽ സമയം മലയാളത്തിൻ്റെ ഭാഗമായി. കായിക വാർത്തകളാണ് പ്രധാനമായും കൈകാര്യം ചെയുന്നത്.... കൂടുതൽ വായിക്കുക








English (US) ·