സഞ്ജുവിന് കളിക്കാൻ യോഗമില്ല! ടോസ് പോലും ഇടാനാകാതെ നാലാം ട്വന്റി20 ഉപേക്ഷിച്ചു; പരമ്പര കൈവിടില്ലെന്ന് ഉറപ്പായി

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 17, 2025 06:42 PM IST Updated: December 17, 2025 09:52 PM IST

1 minute Read

 ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20ക്കു മുന്നോടിയായി ലക്നൗവിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരം സഞ്ജു സാംസൺ. മൂടൽമഞ്ഞിനെ തുടർന്നു മത്സരം ഉപേക്ഷിച്ചു. (PTI Photo/Ravi Choudhary)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20ക്കു മുന്നോടിയായി ലക്നൗവിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരം സഞ്ജു സാംസൺ. മൂടൽമഞ്ഞിനെ തുടർന്നു മത്സരം ഉപേക്ഷിച്ചു. (PTI Photo/Ravi Choudhary)

ലക്നൗ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 ഉപേക്ഷിച്ചു. ലക്നൗ എക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം കടുത്ത മൂടൽമഞ്ഞിനെ തുടർന്നാണ് ഉപേക്ഷിച്ചത്. ടോസ് പോലും ഇടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി അംപയർമാർ അറിയിച്ചത്. ആറു തവണ പരിശോധന നടത്തിയിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് അംപയർമാർ വ്യക്തമാക്കുകയായിരുന്നു. 6.50, 7.30, 8.00, 8.30, 9.00, 9.25 എന്നീ സമയങ്ങളിലായിരുന്നു പരിശോധന. മൂടൽമഞ്ഞിനെ തുടർന്നു ഗ്രൗണ്ടിൽ വിസിബിലിറ്റി തീരെക്കുറവായിരുന്നു. പിച്ചിൽനിന്ന് ബൗണ്ടറി ലൈൻ ഉൾപ്പെടെ കാണാൻ സാധിക്കില്ലെന്നു വ്യക്തമായതോടെയാണ് മത്സരം നടക്കില്ലെന്നു ഉറപ്പായത്.

നാലാം ട്വന്റി20ക്കു മുന്നോടിയായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിൽനിന്നു പുറത്തായിരുന്നു. കാലിനേറ്റ പരുക്കിനെ തുടർന്ന് ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. അതേസമയം, ഗില്ലിനു പകരം ആരാണു ടീമിലുണ്ടാകുക എന്നു വ്യക്തമായിരുന്നില്ല. സഞ്ജു സാംസൺ ഓപ്പണറാകാനായിരുന്നു സാധ്യത. മത്സരം ഉപേക്ഷിച്ചതോടെ പരമ്പരയിൽ ആദ്യമായി കളിക്കാൻ ലഭിച്ചേക്കുമായിരുന്ന അവസരമാണ് സഞ്ജുവിനു നഷ്ടമായത്. 

ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം നടക്കേണ്ട ലക്നൗവിലെ എക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, കടുത്ത മൂടൽമഞ്ഞിനെ തുടർന്നു പരിശോധന നടത്തുന്ന അംപയർമാർ. (Photo by Sajjad HUSSAIN / AFP)

ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം നടക്കേണ്ട ലക്നൗവിലെ എക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, കടുത്ത മൂടൽമഞ്ഞിനെ തുടർന്നു പരിശോധന നടത്തുന്ന അംപയർമാർ. (Photo by Sajjad HUSSAIN / AFP)

ധരംശാലയിൽ 28 പന്തിൽ 28 റൺസ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കഴിഞ്ഞിരുന്നില്ല. ഗില്ലിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരം പരുക്കേറ്റ് പുറത്താകുന്നത്. കഴുത്തിനേറ്റ പരുക്കിനെ തുടർന്ന് ടെസ്റ്റ്, ഏകദിന പരമ്പകളിൽനിന്നു പുറത്തായ താരം, ട്വന്റി20 പരമ്പരയിലൂടെയാണ് ടീമിലേക്കു തിരിച്ചെത്തിയത്.

അഞ്ച് മത്സര പരമ്പരയിൽ 2–1ന് മുന്നിലുള്ള ആതിഥേയർക്ക്, നാലാം മത്സരം ഉപേക്ഷിച്ചതോടെ പരമ്പര കൈവിട്ടു പോകില്ലെന്ന് ഉറപ്പായി. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു ശേഷം ഒരു ട്വന്റി20 പരമ്പര പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന റെക്കോർഡും നിലനിർത്തി. എന്നാൽ അടുത്ത മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ പരമ്പര ജയിക്കാനാകൂം. അല്ലെങ്കിലും 2–2 എന്നു സമനില സമ്മതിക്കേണ്ടി വരും.

ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമിനെച്ചൊല്ലിയുള്ള ആശങ്കകൾ ഓരോ മത്സരം കഴിയുന്തോറും ഇന്ത്യൻ ക്യാംപിൽ വർധിക്കുകയാണ്. 118 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മൂന്നാം മത്സരത്തിൽ പോലും ഭേദപ്പെട്ട സ്കോർ നേടാൻ സൂര്യയ്ക്കായില്ല (12). ഈ വർഷം ട്വന്റി20യിൽ ഒരു അർധ സെഞ്ചറി പോലും നേടാനാകാത്ത ഇന്ത്യൻ ക്യാപ്റ്റന്റെ ശരാശരി 15ൽ താഴെയാണ്. സൂര്യ 20ൽ കൂടുതൽ പന്തുകൾ നേരിട്ടത് 2 ഇന്നിങ്സുകളിൽ മാത്രവും.

English Summary:

India vs South Africa, 4th T20I- Match Updates

Read Entire Article