Curated byഗോകുൽ എസ് | Samayam Malayalam | Updated: 22 Mar 2025, 12:58 am
IPL 2025 RR vs SRH: ഐപിഎല്ലിലെ ആദ്യ കളിയിൽ രാജസ്ഥാൻ റോയൽസിന്റെ ( Rajasthan Royals ) പ്ലേയിങ് ഇലവൻ എങ്ങനെയാകും? സാധ്യത ഇങ്ങനെ. എതിരാളികൾ അതിശക്തരായ സൺ റൈസേഴ്സ് ഹൈദരാബാദ്
ഹൈലൈറ്റ്:
- ആദ്യ കളിക്ക് രണ്ടും കൽപ്പിച്ച് രാജസ്ഥാൻ റോയൽസ്
- ബാറ്റിങ് ഓർഡറിൽ ചില നിർണായക മാറ്റങ്ങൾ
- സഞ്ജുവിന് പ്രൊമോഷൻ
സഞ്ജു സാംസൺജോസ് ബട്ലർ ടീം വിട്ട സാഹചര്യത്തിൽ പുതിയ ഓപ്പണിങ് ജോഡിയാകും ഇത്തവണ രാജസ്ഥാൻ റോയൽസിന്. യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു സാംസൺ മൂന്നാം നമ്പരിൽ നിന്ന് ഓപ്പണിങ്ങിലേക്ക് സ്വയം പ്രൊമോട്ട് ചെയ്യും. ഇവർ ഫോമിലാണെങ്കിൽ ഇത്തവണ രാജസ്ഥാൻ റോയൽസിന് കാര്യങ്ങൾ എളുപ്പമാകും. അതേ സമയം ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ സർപ്രൈസ് പാക്കേജുകളിൽ ഒരാളെന്ന് വിശേഷിക്കപ്പെടുന്ന കൗമാര താരം വൈഭവ് സൂര്യവംശിക്ക് ആദ്യ കളിയിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല.
Also Read: ആദ്യ കളിയിൽ ആ സ്പെഷ്യൽ നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് നായകനെ കാത്തിരിക്കുന്ന റെക്കോഡ് ഇങ്ങനെ
സഞ്ജു ഓപ്പണിങ്ങിലേക്ക് മാറുന്നതോടെ മൂന്നാം നമ്പരിൽ വരുന്ന വിടവ് നികത്തുക നിതീഷ് റാണയായിരിക്കുമെന്നാണ് സൂചനകൾ. ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ നിന്ന് രാജസ്ഥാൻ 4.2 കോടി രൂപക്ക് സ്വന്തമാക്കിയ താരമാണ് നിതീഷ് റാണ. റിയാൻ പരാഗാകും നാലാം നമ്പരിൽ. കഴിഞ്ഞ സീസണിൽ 573 റൺസോടെ റോയൽസിന്റെ ടോപ് സ്കോററായിരുന്നു റാണ. ഇത്തവണയും താരത്തിൽ നിന്ന് സമാന പ്രകടനമാണ് രാജസ്ഥാൻ പ്രതീക്ഷിക്കുന്നത്. ആദ്യ കളിയിൽ ടീമിനെ നയിക്കുന്നതും പരാഗാണ്.
മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് 14 കോടി രൂപക്ക് നിലനിർത്തിയ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറലാകും അഞ്ചാം നമ്പരിൽ. വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ഷിംറോൺ ഹെറ്റ്മെയർ ആറാം നമ്പരിൽ കളിക്കും. മെഗാ ലേലത്തിന് മുൻപ് റോയൽസ് ടീമിൽ റിട്ടെയിൻ ചെയ്ത താരങ്ങളിൽ ഒരാളാണ് ഹെറ്റി. ശ്രീലങ്കൻ സ്റ്റാർ ഓൾ റൗണ്ടറായ വനിന്ദു ഹസരംഗക്കും പ്ലേയിങ് ഇലവനിൽ നിർണായക സ്ഥാനമുണ്ടാകും. ഒപ്പം സ്പിൻ നിരയിൽ ശ്രീലങ്കയുടെ തന്നെ മഹീഷ് തീക്ഷണയും ഇറങ്ങും. ഈ വിദേശ സ്പിൻ കോമ്പോ തിളങ്ങിയാൽ ഹൈദരാബാദ് ബാറ്റർമാർ വിറക്കും.
Also Read: 39 പന്തിൽ 110 നോട്ടൗട്ട്, ആദ്യ കളിക്ക് മുൻപ് ഞെട്ടിച്ച് ജേക് ഫ്രേസർ മക്ഗർക്; ടീം നേടിയത് 289 റൺസ്, ഡെൽഹിക്ക് ആവേശം
ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറാകും പേസ് നിരയെ നയിക്കുക. ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ നിന്ന് 12.5 കോടി രൂപക്കായിരുന്നു ആർച്ചറിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. ആർച്ചറിന് പുറമെ സന്ദീപ് ശർമ, തുഷാർ ദേഷ്പാണ്ടെ എന്നിവരും പേസ് നിരയിൽ അണിനിരക്കും.
രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, ജോഫ്ര ആർച്ചർ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേഷ്പാണ്ടെ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·