Authored by: നിഷാദ് അമീന്‍|Samayam Malayalam•7 Aug 2025, 10:48 pm
Rajasthan Royals: രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സഞ്ജു സാംസണ്‍ (Sanju Samson) ഔദ്യോഗികമായി അറിയിച്ചതായി റിപോര്‍ട്ട്. ട്രാന്‍സ്ഫര്‍ ചെയ്യുകയോ ലേലത്തില്‍ വിട്ടയക്കുകയോ വേണമെന്നാണ് അഭ്യര്‍ത്ഥന. 2013 മുതല്‍ റോയല്‍സിന്റെ ഭാഗമായ സഞ്ജു 2021 മുതല്‍ അവരുടെ നായകനാണ്.
സഞ്ജു സാംസണ്‍ (ഫോട്ടോസ്- Agencies) 2026 ലെ മിനി ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി വിടാനാണ് സഞ്ജു ആഗ്രഹം പ്രകടിപ്പിച്ചത്. പ്ലെയര്‍ ട്രേഡ് വഴി തന്നെ കൈമാറ്റം ചെയ്യുകയോ ലേലത്തില്‍ വിട്ടയക്കുകയോ ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. മിനി താര ലേലം ഈ വര്‍ഷം അവസാനം നടന്നേക്കും.
Shreyas Iyer India vs West Indies: ശ്രേയസ് തിരിച്ചെത്തിയാല്‍ തിരിച്ചടി ആര്‍ക്ക്? കരുണ്‍ നായരും സായ് സുദര്‍ശനും സ്ഥാനം നിലനിര്‍ത്തുമോ?
സഞ്ജു റോയല്‍സില്‍ തുടരാന്‍ 30കാരന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരസ്യമായി പറഞ്ഞതായും റിപോര്‍ട്ടിലുണ്ട്. ഐപിഎല്‍ 2025 സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ഇത് വ്യക്തമാക്കുന്നു.
സഞ്ജുവും ഫ്രാഞ്ചൈസിയും തമ്മില്‍ മറ്റ് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സഞ്ജുവിന് ടി20 മാച്ചുകളില്‍ ഓപണറായി തുടരാനാണ് താല്‍പര്യം. സ്വന്തം ബാറ്റിങ് സ്ഥാനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും ആഗ്രഹിക്കുന്നു. യശസ്വി ജയ്സ്വാളിനൊപ്പം വൈഭവ് സൂര്യവംശി കത്തിക്കയറിതോടെ ഓപണര്‍ റോളില്‍ തുടരുക ഏറെ പ്രയാസമായിരിക്കും.
സഞ്ജുവിന് പരിക്കേറ്റത് കാരണമാണ് കഴിഞ്ഞ സീസണില്‍ വൈഭവ് ഓപണര്‍ റോളിലെത്തിയത്. 35 പന്തില്‍ സെഞ്ചുറി നേടി 14കാരന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യ അണ്ടര്‍ 19 ടീമിന് വേണ്ടി ഇംഗ്ലണ്ടിനെതിരെ യൂത്ത് ടെസ്റ്റുകളിലും ഏകദിനങ്ങളിലും തകര്‍ത്തടിച്ചു. അണ്ടര്‍ 19 ടീമിനായി വൈഭവിന്റെ കൂടുതല്‍ മല്‍സരങ്ങള്‍ വരാനിരിക്കുന്നു. ഫസ്റ്റ് ചോയ്‌സ് ഓപണര്‍ സ്ഥാനത്തേക്ക് ജയ്‌സ്വാളിനൊപ്പം വൈഭവ് ഉയര്‍ന്നുവരികയാണ്.
സഞ്ജുവിനെ ലഭിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. 2008 ലെ ചാമ്പ്യന്മാരായ സിഎസ്‌കെ എല്ലാ ഫ്രാഞ്ചൈസികളുമായും പ്ലെയര്‍ ട്രേഡിനായി ബന്ധപ്പെട്ടിട്ടുണ്ട്. സഞ്ജുവില്‍ താല്‍പര്യമുണ്ടെന്ന് പേര് പുറത്തുവിടാതെ സിഎസ്‌കെ പ്രതിനിധി നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ നിലനിര്‍ത്താനാണ് റോയല്‍സിന്റെ ആഗ്രഹമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സഞ്ജു റോയല്‍സില്‍ 18 കോടി രൂപ പ്രതിഫലം പറ്റുന്ന താരമാണ് എന്നതിനാല്‍ മുഴുവന്‍ തുകയും നല്‍കി സിഎസ്‌കെ സ്വന്തമാക്കുന്നതില്‍ പ്രതിബന്ധങ്ങളുണ്ട്. പ്രതിഫലം കുറഞ്ഞ ഏതെങ്കിലും താരത്തെയോ താരങ്ങളെയോ കൈമാറ്റം ചെയ്ത് ബാക്കി തുകയായി നല്‍കുകയാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള എളുപ്പ വഴി.
സിഎസ്‌കെ പരസ്യമായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിനാല്‍ സഞ്ജു ലേലത്തില്‍ എത്തിയാലും ഉയര്‍ന്ന തുക തന്നെ ലഭിച്ചേക്കും. നിലവിലുള്ള സാഹചര്യത്തില്‍, സഞ്ജു ലേലത്തില്‍ പ്രവേശിക്കുകയാണ് സ്വന്തമാക്കാന്‍ കൂടുതല്‍ എളുപ്പമുള്ള വഴിയെന്ന് സിഎസ്‌കെ ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റ് ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും റോയല്‍സിനെ തൃപ്തിപ്പെടുത്തുന്ന കരാര്‍ വാഗ്ദാനം ചെയ്തിട്ടില്ല.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·