Published: September 18, 2025 10:57 PM IST Updated: September 18, 2025 11:36 PM IST
1 minute Read
അബുദാബി ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒമാനെ നേരിടാൻ തയാറെടുക്കുകയാണ് ടീം ഇന്ത്യ. യുഎഇ, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ ജയിച്ച് സൂപ്പർ 4 റൗണ്ട് ഉറപ്പാക്കിയ ഇന്ത്യയ്‌ക്ക് ഒമാനെതിരെയുള്ള മത്സരം ബാറ്റിങ് പരിശീലനമാകും. 21 ന് പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക്, ആ പോരാട്ടത്തിനുള്ള തയാറെടുപ്പു കൂടിയാകും ഒമാനെതിരെയുള്ള മത്സരം.
പ്രധാന്യം കുറഞ്ഞ മത്സരത്തിന് ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ആരാധകരുടെ ആകാംക്ഷ. ആദ്യ രണ്ടു മത്സരങ്ങളിലും താരതമ്യേന ചെറിയ സ്കോർ ചേസ് ചെയ്‌താണ് ഇന്ത്യ ജയിച്ചത്. ഓപ്പണർ ശുഭ്മൻ ഗില്ലിനു ഫോമിലേക്കു തിരിച്ചെത്താനുള്ള അവസരമാണ് ഒമാനെതിരെയുള്ള മത്സരം. അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവർ ബാറ്റിങ്ങിന് അവസരം കിട്ടാൻ കാത്തിരിക്കുന്നു. സഞ്ജു സാംസന് സ്‌ഥാനക്കയറ്റം ലഭിക്കുമോയെന്നും ആരാധകർ കാത്തിരിക്കുകയാണ്.
ഒമാൻ ബാറ്റിങ് ലൈനപ്പ് ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് വെല്ലുവിളിയാകില്ല എന്നതിനാൽ ബോളിങ്ങിൽ പരീക്ഷണത്തിന് സാധ്യതയുണ്ട്. ജസ്പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്. ബുമ്ര കളിക്കുന്നില്ലെങ്കിൽ അർഷ്ദീപ് സിങ്ങിന് അവസരം ലഭിച്ചേക്കും. വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരിൽ ഒരാൾക്ക് വിശ്രമം നൽകി ഹർഷിത് റാണയ്ക്ക് അവസരം നൽകാൻ സാധ്യതയുണ്ട്.
English Summary:








English (US) ·