സഞ്ജുവിന്റെ ചെന്നൈ ട്രാൻസ്ഫർ നടക്കുക ഇങ്ങനെ, ഐപിഎൽ ട്രേഡ് നിയമം അറിയാം; സിഎസ്കെക്ക് ഇത് ലോട്ടറി

6 months ago 6

Curated by: ഗോകുൽ എസ്|Samayam Malayalam2 Jul 2025, 12:31 am

സഞ്ജു സാംസണിന്റെ ( Sanju Samson ) ട്രേഡ് ഡീൽ നടക്കുക ഇങ്ങനെ, താരം ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് രാജസ്ഥാൻ റോയൽസിലേക്ക് നീങ്ങുന്നത് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ വമ്പൻ ട്രേഡ് നടക്കാൻ പോകുന്നു
  • സഞ്ജുവിന്റെ ട്രേഡ് ഡീൽ നടക്കുക ഇങ്ങ‌നെ
  • ഐപിഎൽ ട്രേഡ് നിയമം നോക്കാം
സഞ്ജുവും ധോണിയുംസഞ്ജുവും ധോണിയും
2024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് ( IPL ) മുന്നോടിയായാണ് ഹാർദിക് പാണ്ഡ്യയെ ട്രേഡ് ഡീലിലൂടെ മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്നായിരുന്നു തങ്ങളുടെ മുൻ താരം കൂടിയായിരുന്ന ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടറെ മുംബൈ റാഞ്ചിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് നീക്കമായിരുന്നു ഇത്. ഈ നീക്കത്തിന് ശേഷം ഒരിക്കൽക്കൂടി ഐപിഎല്ലിൽ ഒരു വമ്പൻ ട്രേഡ് നടക്കാനുള്ള‌ സാധ്യതകൾ ഇപ്പോൾ തുറക്കപ്പെട്ടിരിക്കുകയാണ്‌. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണ് ( Sanju Samson ) ഈ ട്രേഡ് ഡീലിൽ ഉൾപ്പെട്ട താരം. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്താനുള്ള സാധ്യതകളാണ് ഉയർന്നു നിൽക്കുന്നത്. ചെന്നൈക്ക് സഞ്ജുവിനെ സ്വന്തമാക്കാൻ പദ്ധതികളുണ്ടെന്ന് കഴിഞ്ഞ ദിവസം ക്രിക്ബസിനോട് സംസാരിക്കവെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഒഫീഷ്യൽ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ചെന്നൈക്ക് പുറമെ മറ്റ് ചില ടീമുകൾക്കും സഞ്ജുവിൽ കണ്ണുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.

അന്ന് രോഹിത് കാണിച്ചത് വലിയ മനസ്സ്; സഞ്ജുവിനെ വേദനിപ്പിച്ച ആ ദിനം ഓർമയുണ്ടോ?


ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് നീക്ക‌ങ്ങളിൽ ഒന്നായി സഞ്ജുവിന്റേത് മാറാനാണ് സാധ്യതകൾ. സഞ്ജു ട്രേഡ് വഴി രാജസ്ഥാൻ റോയൽസ് വിടുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ ട്രേഡ് നിയമവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് പ്രേമികൾക്ക് ഒട്ടേറെ സംശയങ്ങളും ഉയർന്നുവന്നിട്ടുണ്ട്. സഞ്ജു ട്രേഡ് ഡീലിൽ സിഎസ്കെയിൽ എത്തുകയാണെങ്കിൽ ആ നീക്കം എങ്ങനെയാണ് നടക്കുക എന്ന് നോക്കാം.

ഐപിഎൽ ലേലത്തിലൂടെ അല്ലാതെ ഫ്രാഞ്ചൈസിക്ക് ഇഷ്ടപ്പെട്ട ഒരു താരത്തെ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ട്രേഡ് ഡീലുകൾ. മറ്റൊരു ഫ്രാഞ്ചൈസിയിൽ കളിക്കുന്ന താരത്തെ ഈ ഡീലിലൂടെ സ്വന്തമാക്കാൻ ടീമുകൾക്ക് കഴിയും. 2026 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള ഐപിഎൽ ട്രേഡ് ജാലകം നിലവിൽ തുറന്നുകഴിഞ്ഞു. 2025 സീസൺ അവസാനിച്ച് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ട്രേഡ് വിൻഡോ തുറന്നത്. അടുത്ത ഐപിഎൽ ലേലത്തിന് ഏഴ് ദിവസം മുൻപ് വരെയാണ് ഈ ട്രേഡ് ജാലകം ഉണ്ടാവുക.

Also Read: സഞ്ജുവിന്റെ വരവ് ദക്ഷിണേന്ത്യയില്‍ സിഎസ്‌കെയുടെ ജനപ്രീതി വര്‍ധിപ്പിക്കും.

ലേലത്തിന് ഏഴ് ദിവസം മുൻപ് അടക്കുന്ന ട്രേഡ് ജാലകം, ലേലം കഴിഞ്ഞ് വീണ്ടും തുറക്കും. 2026 സീസൺ ഐപിഎൽ ആരംഭിക്കുന്നതിന് കൃത്യം 30 ദിവസങ്ങൾക്ക് മുൻപ് ട്രേഡ് ജാലകം വീണ്ടും അടക്കും. അതേ സമയം ലേലത്തിൽ വാങ്ങുന്ന കളിക്കാരെ ട്രേഡ് ചെയ്യാൻ ടീമുകൾക്ക് കഴിയില്ല. ട്രേഡ് ഡീലിൽ സ്വന്തമാക്കുന്ന ഒരു കളിക്കാരന് മുൻപത്തെ ടീമിൽ ലഭിച്ചുകൊണ്ടിരുന്ന അതേ പ്രതിഫലം തന്നെ പുതിയ ടീം നൽകേണ്ടി വരും.

അതായത് സഞ്ജു സാംസൺ ട്രേഡ് കരാറിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിൽ എത്തുകയാണെങ്കിൽ ചെന്നൈ അദ്ദേഹത്തിന് 18 കോടി രൂപ പ്രതിഫലം നൽകേണ്ടി‌ വരും. നിലവിൽ രാജസ്ഥാൻ റോയൽസ് സഞ്ജുവിന് നൽകിക്കൊണ്ടിരിക്കുന്നത് 18 കോടി രൂപയാണ്. സഞ്ജുവിനെ ചെന്നൈക്ക് നൽകിയാൽ റോയൽസിന്റെ പേഴ്സ് ബാലൻസിൽ 18 കോടിയുടെ വർധനവ് ഉണ്ടാകുമെന്നും ചുരുക്കം. ഈ വമ്പൻ നീക്കം അടുത്ത ലേലത്തിന് മുൻപ് സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

Also Read: സഞ്ജുവിനെ സ്വന്തമാക്കാൻ ആ ടീം രണ്ടും കൽപ്പിച്ച്, കേരള ക്രിക്കറ്റ് ലീഗ് ലേലത്തിന് മുൻപ് പദ്ധതി പറഞ്ഞ് സ്റ്റാർ കോച്ച്

അതേ സമയം ട്രേഡ് ഡീലിലൂടെ ശമ്പള വർധനവ് നേടാനും താരങ്ങൾക്ക് സാധിക്കുമെന്നതാണ് ശ്രദ്ധേയം. ഫ്രാഞ്ചൈസികളുമായുള്ള ചർച്ചകളിൽ താരങ്ങൾക്ക് വേതന വർധനവ് ആവശ്യപ്പെടാം. ഇതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article