സഞ്ജുവിന്റെ ജീവിതം സിനിമയാക്കിയാൽ ആരു നായകനാകണം? മോഹൻലാലിന്റെ ആരാധകനെങ്കിലും ആ ബോളിങ് കണ്ടിട്ടുണ്ട്, വേണ്ടെന്ന് അശ്വിൻ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 11, 2025 04:35 PM IST Updated: August 11, 2025 04:55 PM IST

1 minute Read

 Screen Shot from the Video Shared successful  Ashwin's Youtube Channel)
സഞ്ജു സാംസണും രവിചന്ദ്രൻ അശ്വിനും സംഭാഷണത്തിൽ (Photo: Screen Shot from the Video Shared successful Ashwin's Youtube Channel)

ചെന്നൈ∙ മഹേന്ദ്രസിങ് ധോണിയേപ്പോലെ, ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങുന്ന സാന്നിധ്യമായ മലയാളി താരം സഞ്ജു സാംസണിന്റെ നാടകീയമായ കരിയർ ഉൾപ്പെടെയുള്ള ജീവിതം ആധാരമാക്കി ഒരു സിനിമ വന്നാലോ? സിനിമ വരുന്നു എന്നല്ല, വന്നാലോ എന്നാണ് ചോദ്യം. അത്തരമൊരു സിനിമ യാഥാർഥ്യമായാൽ, സഞ്ജുവിന്റെ വേഷം ആര് ചെയ്യും? കൗതുകമുണർത്തുന്ന ഈ ചോദ്യങ്ങൾക്കു പിന്നിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സൂപ്പർതാരമാണ്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരം കൂടിയായിരുന്ന ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ സഞ്ജു അതിഥിയായെത്തിയ പരിപാടിയിലാണ്, അശ്വിൻ ഇത്തരമൊരു ചോദ്യം ഉയർത്തിയത്. സംഭാഷണത്തിനിടെ സൂപ്പർതാരം മോഹൻലാലിന്റെ പേര് അശ്വിൻ തന്നെ പരാമർശിച്ചത് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കും കാരണമായി. പ്രസ്തുത അഭിമുഖത്തിലെ രസകരമായ ആ ഭാഗം ഇങ്ങനെ:

സഞ്ജു സാംസൺ എന്ന വിഴിഞ്ഞംകാരന്റെ ജീവിതം സിനിമ ആവുകയാണെങ്കിൽ സഞ്ജുവിന്റെ വേഷം ആരു ചെയ്യണമെന്നാണ് ആഗ്രഹമെന്നായിരുന്നു അശ്വിന്റെ ചോദ്യം. ചോദ്യം കേട്ട് സഞ്ജു ചെറുചിരിയോടെ ഒരുനിമിഷം ആലോചനയിലാണ്ടു. സഞ്ജു ആലോചന തുടരുന്നതിനിടെ അശ്വിന്റെ കൃസൃതി നിറഞ്ഞ ഒരു ഓർമപ്പെടുത്തൽ:

‘‘ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. അതുകൊണ്ട് ഒരു കാര്യം പറയട്ടെ. അദ്ദേഹത്തിന്റെ ബോളിങ് ഞാൻ കണ്ടിട്ടുണ്ട്. ആ വേഷം ചെയ്യാൻ അദ്ദേഹത്തിന്റെ പേര് പറയല്ലേ...’.

അതിന് താനും ബോൾ ചെയ്യാറില്ലല്ലോയെന്ന് ഉടൻതന്നെ സഞ്ജുവിന്റെ മറുപടി. പിന്നാലെ, ഒന്നുകൂടി ആലോചിച്ചശേഷം തന്റെ വേഷം ഒരു പുതുമുഖം ചെയ്യട്ടെ എന്നും സഞ്ജുവിന്റെ ഉത്തരം. 

ഇത് ഉൾപ്പെടെ രസകരമായ നിമിഷങ്ങൾ ഒട്ടേറെയുള്ള ഒരു മണിക്കൂറോളം നീളുന്ന അഭിമുഖം ഇന്നലെയാണ് അശ്വിന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിന്റെ ഭാഗമായുള്ള ‘ഫ്രീഹിറ്റ്’ എന്ന വിഭാഗത്തിലാണ്, സഞ്ജുവിന്റെ ജീവിതം സിനിമ ആയാലോ എന്ന ചോദ്യവുമായി അശ്വിൻ രംഗത്തെത്തിയത്.

English Summary:

Ravichandran Ashwin's Playful Remark connected Sanju Samson's Biopic Casting

Read Entire Article