Published: January 10, 2026 08:56 AM IST
1 minute Read
മുംബൈ∙ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. 14–ാം വയസ്സില്‍ വൈഭവ് ചെയ്യുന്ന കാര്യങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതിനും അപ്പുറമാണെന്നും, താരത്തിന്റെ കരിയറിൽ ഈ വർഷം നിർണായകമാകുമെന്നും അശ്വിന്‍ പ്രതികരിച്ചു. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിക്കാനുള്ള ഒരുക്കത്തിലാണ് വൈഭവ് ഇപ്പോള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ യൂത്ത് ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചത് വൈഭവായിരുന്നു.
‘‘171,50,190,108, 46,127, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ആഭ്യന്തര, അണ്ടർ 19 മത്സരങ്ങളിൽ വൈഭവ് സൂര്യവംശിയുടെ പ്രകടനങ്ങളാണ് ഇതൊക്കെ. ഇന്ത അടി പോതുമാ? ഇന്നും കൊഞ്ചം വേണുമാ, 14–ാം വയസ്സിൽ ഈ കുട്ടി ചെയ്യുന്ന കാര്യങ്ങൾ എനിക്കു വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല. അണ്ടർ 19 ലോകകപ്പ് വരികയാണ്. അതിലും പ്രധാന ശ്രദ്ധാകേന്ദ്രം വൈഭവാകുമെന്ന് ഉറപ്പാണ്.’’
‘‘ലോകകപ്പിനു തൊട്ടുപിന്നാലെ ഐപിഎലുണ്ട്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനു പകരക്കാരനായി ഒരു സീസൺ പൂർണമായി കളിക്കാനൊരുങ്ങുകയാണു വൈഭവ്. അടുത്ത നാലു മാസങ്ങളിൽ നമുക്ക് വൈഭവിന്റെ മനോഭാവവും റൺസിനു വേണ്ടിയുള്ള ആസക്തിയും മനസ്സിലാകും.’’– അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെയാണ് വൈഭവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുന്നത്. ഒരു സെഞ്ചറിയുൾപ്പടെ നേടി തിളങ്ങിയതോടെ താരം, പ്ലേയിങ് ഇലവനിലെ സ്ഥിരാംഗമായി. 2026 സീസണിൽ വൈഭവും യശസ്വി ജയ്സ്വാളുമായിരിക്കും രാജസ്ഥാന്റെ ഓപ്പണർമാർ. സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്കു പോയതോടെ, സൂപ്പർ താരത്തിന്റെ അഭാവം നികത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും വൈഭവിനുണ്ട്.
171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74) today.
These are conscionable immoderate of Vaibhav Suryavanshi’s scores successful the past 30 days crossed home & U19 cricket.
Enna thambi, indha adi podhuma, illa innum konjam venuma?
Translation ( what’s each this brother? Is this… pic.twitter.com/Udvb8HWiTn
English Summary:








English (US) ·