Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 17 Apr 2025, 7:05 pm
IPL 205 DC vs RR: പരിക്കേറ്റ് പിന്മാറുന്നതിന് മുമ്പ് സഞ്ജു സാംസണ്‍ (Sanju Samson) 19 പന്തില്‍ മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും സഹിതം 31 റണ്‍സ് നേടി. ഐപിഎല്‍ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആവുന്ന ആദ്യത്തെ രാജസ്ഥാന്‍ റോയല്‍സ് കളിക്കാരനും രണ്ടാമത്തെ ക്യാപ്റ്റനുമാണ് സഞ്ജു.

20 ഓവറില്‍ ഡിസി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമാണ് ആദ്യം ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സിന് മികച്ച അസ്ഥിവാരമിട്ടു. മികച്ച ഫോമില്‍ നില്‍ക്കെ സഞ്ജുവിന് പരിക്കിന്റെ രൂപത്തില്‍ നിര്‍ഭാഗ്യമെത്തി. 19 പന്തില്‍ 31 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു സഞ്ജു.
സഞ്ജുവിന്റെ പേരില്‍ മറ്റൊരു ഐപിഎല്‍ റെക്കോഡ് കൂടി; ഇത്തവണ സൃഷ്ടിച്ചത് നിര്‍ഭാഗ്യകരമായ ചരിത്രം
പന്ത് ദേഹത്ത് തട്ടിയില്ലെങ്കിലും ബാറ്റ് വീശുന്നതിനിടെ വാരിയില്ലിന്റെ ഭാഗത്ത് പേശികളില്‍ ശക്തമായ വേദന അനുഭവപ്പെട്ടതോടെ സഞ്ജുവിന് ക്രീസില്‍ തുടരാനായില്ല. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആവുന്ന ആദ്യത്തെ രാജസ്ഥാന്‍ റോയല്‍സ് താരമെന്ന റെക്കോഡ് സഞ്ജുവിന്റെ പേരിലായി.
18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ മല്‍സരത്തിനിടെ പരിക്കേറ്റ് പുറത്ത്‌പോവുന്നുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് സഞ്ജു. ക്രുണാല്‍ പാണ്ഡ്യ ആണ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആവുന്ന ആദ്യ ക്യാപ്റ്റന്‍.
വിപ്രജ് നിഗം എറിഞ്ഞ കളിയുടെ ആറാം ഓവറിലാണ് സംഭവം. ആദ്യ രണ്ട് പന്തുകളില്‍ ഒരു സിക്‌സറും ഒരു ബൗണ്ടറിയും നേടി നില്‍ക്കെ മൂന്നാം പന്തിലാണ് പരിക്കേറ്റത്. വിപ്രജ് നിഗത്തിന്റെ ഗൂഗ്ലിയില്‍ സഞ്ജു കട്ട് ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്റ്റായില്ല.
തുടര്‍ന്ന് ശക്തമായ വേദന അനുഭവപ്പെട്ടതോടെ വൈദ്യസംഘമെത്തി പരിശോധിച്ചു. മൂന്നാം പന്ത് നോ ബോള്‍ ആയിരുന്നതിനാല്‍ അടുത്ത ഫ്രീ ഹിറ്റ് ബോള്‍ നേരിടാന്‍ സഞ്ജു ഒരുങ്ങി. ലോങ് ഓഫിലേക്ക് ഷോട്ട് പായിച്ചെങ്കിലും കടുത്ത വേദന കാരണം സഞ്ജു ക്രീസില്‍ തന്നെ നിന്നു. തുടര്‍ന്നാണ് പിന്മാറാന്‍ തീരുമാനിച്ചത്.
ഐപിഎല്ലില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയ കളിക്കാര്‍
- 0* ഡൊമിനിക് തോണ്‍ലി (2008)
- 8* ഹര്‍ഭജന്‍ സിങ് (2010)
- 10* വിവിഎസ് ലക്ഷ്മണ്‍ (2010)
- 16* സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2012)
- 38* സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2013)
- 10* ഹര്‍ഭജന്‍ സിങ് (2014)
- 10* ആരോണ്‍ ഫിഞ്ച് (2015)
- 0* കെവിന്‍ പീറ്റേഴ്സണ്‍ (2016)
- 2* ക്രുണാല്‍ പാണ്ഡ്യ (2017)
- 0* ശിഖര്‍ ധവാന്‍ (2018)
- 15* നിതീഷ് റാണ (2018)
- 0* അമ്പാട്ടി റായിഡു (2021)
- 17* രാഹുല്‍ ത്രിപാഠി (2023)
- 1* ഭാനുക രാജപക്സെ (2023)
- 49* ക്രുണാല്‍ പാണ്ഡ്യ (2023)
- 31* സഞ്ജു സാംസണ്‍ (2025)*
വിജയത്തോടെ ഡിസി പോയിന്റ് നിലയില്‍ ഒന്നാമതെത്തി. ആറ് മാച്ചുകളില്‍ അഞ്ച് വിജയങ്ങളിലൂടെ 10 പോയിന്റാണുള്ളത്. രാജസ്ഥാന്‍ റോയല്‍സ് അഞ്ചാം തോല്‍വിയോടെ എട്ടാം സ്ഥാനത്താണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·