സഞ്ജുവിന്റെ മാത്രം ബ്രില്യൻസിൽ കിട്ടിയ വിക്കറ്റ്, വേണ്ടെന്നുവച്ച് ക്യാപ്റ്റൻ സൂര്യ; കാരണം ഇതാണ്– വിഡിയോ

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 11, 2025 08:46 AM IST

1 minute Read

 X@CricfushionAshi
സഞ്ജുവിന്റെ ത്രോയിൽ സിദ്ദിഖി റണ്ണൗട്ടാകുന്നു, സഞ്ജു സാംസൺ. Photo: X@CricfushionAshi

ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ– യുഎഇ മത്സരത്തിനിടെ ലഭിച്ച വിക്കറ്റ് വേണ്ടെന്നു വച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പുറത്തായതുമായി ബന്ധപ്പെട്ട് യുഎഇ ബാറ്റർ പരാതി ഉയർത്തിയതോടെയാണ് ഇന്ത്യൻ ടീം അപ്പീൽ പിൻവലിക്കാൻ തീരുമാനിച്ചത്. മത്സരത്തിന്റെ 13–ാം ഓവറിലായിരുന്നു സഞ്ജു സാംസണിന്റെ മികവിൽ റണ്ണൗട്ടിലൂടെ ലഭിച്ച വിക്കറ്റ് ഇന്ത്യ വേണ്ടെന്നുവച്ചത്. സംഭവം ഇങ്ങനെ.

ഇന്ത്യൻ പേസർ ശിവം ദുബെ എറിഞ്ഞ ബൗണ്‍സറിൽ യുഎഇ ബാറ്റർ ജുനൈദ് സിദ്ദിഖിയ്ക്ക് പന്തു കണക്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. പന്ത് നേരെ പോയത് സഞ്ജു സാംസണിന്റെ കൈകളിലേക്കായിരുന്നു. ജുനൈദിന്റെ കാല് ക്രീസിനു വെളിയിലാണെന്നു തിരിച്ചറിഞ്ഞ സഞ്ജു, കൃത്യമായി പന്ത് വിക്കറ്റിൽ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ ഔട്ട് അനുവദിച്ചു.

അതിനിടെ യുഎഇ ബാറ്റർ പരാതിയുമായി അംപയറെ സമീപിക്കുകയായിരുന്നു. റൺ അപിനിടെ ശിവം ദുബെയുടെ ടവൽ‌ താഴെ വീണിരുന്നെന്നായിരുന്നു സിദ്ദിഖിയുടെ പരാതി. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ ക്യാപ്റ്റൻ അപ്പീൽ പിൻവലിക്കുകയാണെന്ന് അറിയിച്ചു. ശിവം ദുബെയുടെ അരയിലെ ടവൽ വീണത് ബാറ്ററുടെ ശ്രദ്ധ തെറ്റിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പന്ത് ‍‍ഡെഡ് ബോളായി വിധിക്കാം. എന്നാൽ ടവൽ താഴെ വീണത് അംപയർ ശ്രദ്ധിച്ചിരുന്നില്ല.

ഇന്ത്യൻ താരങ്ങൾ അപ്പീൽ പിൻവലിച്ചതോടെ സിദ്ദിഖി ബാറ്റിങ് തുടർന്നെങ്കിലും ഇന്നിങ്സിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ശിവം ദുബെയുടെ തന്നെ പന്തിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുത്തു സിദ്ദിഖിയെ പുറത്താക്കി. മൂന്നു പന്തുകൾ നേരിട്ട സിദ്ദിഖിക്ക് റണ്ണൊന്നും നേടാൻ‌ സാധിച്ചില്ല. മത്സരത്തിൽ ഒൻപതു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത യുഎഇ 57 റണ്‍സെടുത്തു പുറത്തായപ്പോൾ, ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.

Junaid Siddique was pointing the bowler that you hanky has travel retired portion bowling.

In the meantime Sanju Samson deed the wicket and 3rd umpire gave out.

Captain Surya Kumar Yadav withdrew the entreaty and the batsman played the adjacent ball.pic.twitter.com/bOnQGEyrRp

— cricFusion Aashi (@cricket_x_Ashi) September 10, 2025

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CrickfusionAshi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Surya Kumar Yadav showed large sportsmanship by withdrawing an entreaty aft a UAE batsman complained astir a towel falling connected the tract during an Asia Cup match. The incidental progressive a run-out entreaty which Yadav withdrew considering the imaginable distraction. India yet won the lucifer by 9 wickets.

Read Entire Article