Authored byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 15 May 2025, 12:27 pm
ഐപിഎൽ 2025 പുനരാരംഭിക്കുമ്പോൾ ടീമുകൾ നേരിടുന്ന വെല്ലുവിളി ചില വിദേശ താരങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്താതാണ്. ഇപ്പോഴിതാ ഈ പ്രശ്നത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് രാജസ്ഥാൻ റോയൽസും. നിലവിൽ ഈ സീസണിൽ നിന്ന് പുറത്തായെങ്കിലും അവസാന രണ്ട് മത്സരങ്ങൾ ജയം സ്വന്തമാക്കുക എന്ന രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷയെ മങ്ങലേൽപ്പിക്കുകയാണ് ഈ പ്രതിസന്ധി.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിന്റെ വിദേശ താരത്തിന് പരിക്ക്
- ഐപിഎൽ പുനരാരംഭിക്കുന്നത് മെയ് 17ന്
- ആർആർ - പിബികെഎസ് മത്സരം മെയ് 18ന്
രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Samayam Malayalam) ഇപ്പോഴിതാ ഇതേ പ്രശ്നത്തിൽ വലയുന്നത് രാജസ്ഥാൻ റോയൽസാണ്. പരിക്കിന് ശേഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തിരിച്ചെത്തുന്ന സന്തോഷത്തിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ നന്നേ നിരാശയിലാഴ്ത്തുന്ന മറ്റൊരു റിപ്പോർട്ട് ആണ് ഇപ്പോൾ വന്നത്. രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളർ ആയ ജോഫ്രാ ആർച്ചർ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ തിരിച്ചെത്തില്ല എന്നാണ് റിപ്പോർട്ട്.
സഞ്ജുവിന്റെ രാജസ്ഥാന് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്, ടീമിൽ നിർണായക മാറ്റം ഉടൻ
നിലവിൽ ഐപിഎൽ 2025 സീസണിൽ നിന്ന് പുറത്തായ ടീം ആണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. അതുകൊണ്ടു തന്നെ ആർച്ചർ മടങ്ങി വരാത്തത് റോയൽസിന് ഈ സീസണിൽ ഒരു വലിയ തിരിച്ചടി നൽകില്ല. പക്ഷെ സീസണിലെ അവസാന രണ്ട് മത്സരങ്ങൾ ജയിക്കാൻ റോയൽസിന് ആർച്ചറെ പോലെ ഒരു ഫാസ്റ്റ് ബൗളറെ വേണം. പവർ പ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർമാർ റോയൽസിൽ കുറവാണ്. അതുകൊണ്ട് ആർച്ചറിന്റെ നഷ്ടം റോയൽസിന്റെ ഇനിയുള്ള മത്സരങ്ങളിൽ ജയിക്കാം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ്.
ആർച്ചറിന് പരിക്കുണ്ടെന്നും അതുകൊണ്ടുതന്നെ രാജസ്ഥാൻ റോയൽസിനായി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന് വിട്ടുനിൽക്കേണ്ടിവരുമെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തിരുന്നു. "പ്ലേഓഫിനുള്ള സാധ്യത കുറവായതിനാൽ അദ്ദേഹം തിരിച്ചുവരാൻ തയ്യാറാകുന്നില്ല എന്നല്ല. അദ്ദേഹത്തിന് പരിക്കുണ്ട്, അദ്ദേഹത്തിന്റെ ഫിറ്റ്നസിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്," എന്ന് രാജസ്ഥാൻ റോയൽസ് ഉദ്യോഗസ്ഥൻ ക്രിക്ക്ബസിനോട് പറഞ്ഞു.
രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ആർച്ചർ. 12 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. വലംകൈയ്യൻ പേസർ 9.47 എന്ന ഇക്കണോമി റേറ്റോടെയാണ് പന്തെറിഞ്ഞത്. ആർച്ചറെ കൂടാതെ, റോയൽസ് ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരില്ല. ഇതും രാജസ്ഥാൻ റോയൽസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
മെയ് 18 ഞായറാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും. മെയ് 20 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടക്കുന്ന മാച്ച് ആണ് ഈ സീസണിലെ റോയൽസിന്റെ അവസാന മത്സരം. ഇരു ടീമുകൾക്കും നിഷ്പക്ഷ വേദിയായ ഡൽഹിയിലാണ് ഈ മത്സരം നടക്കുക.
ഐപിഎൽ 2025 സീസണിൽ നിന്ന് ആദ്യം പുറത്തായ ചെന്നൈ സൂപ്പർ കിങ്‌സ് 12 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങൾ നേടിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് - ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിൽ തോൽക്കുന്ന ടീം ആയിരിക്കും ഈ സീസണിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയുന്ന ടീം. അത്തരം ഒരു നാണക്കേട് സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത കൊണ്ടുതന്നെ വാശിയേറിയ മത്സരമായിരിക്കും അന്ന് കാണാൻ സാധിക്കുക.
അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈയ്ക്കും വിദേശ താരങ്ങൾ തിരിച്ചെത്താത്ത പ്രശ്നം നിലനിൽക്കുന്നുണ്ട്. സാം കറന്റെയും ജാമി ഓവർട്ടണിന്റെയും സേവനം ഇല്ലാതെയായിരിക്കും ചെന്നൈ കളിക്കുക. സീസണിൽ 5 മത്സരങ്ങൾ കളിച്ച സാം കറൻ, മൂന്ന് തവണ അവസാന ഇലവനിൽ ഉൾപ്പെട്ടിരുന്നു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·