Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 23 Apr 2025, 11:29 am
ലക്‌നൗ സൂപ്പർ ജയിന്റ്‌സിനോട് 2 റൺസിന് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസിന് മേൽ കോഴ ആരോപണം ചുമത്തി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ( ആർസിഎ ) രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ആർസിഎ യുടെ ആരോപണങ്ങൾ തള്ളിയ ബിസിസിഐ ആർസിഎയെ രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു.
ഹൈലൈറ്റ്:
- കോഴ ആരോപണത്തിൽ പ്രതികരിച്ച് ബിസിസിഐ
- രാജസ്ഥാൻ റോയൽസിനെ പിന്തുണച്ച് ബിസിസിഐ
- മാച്ച് ഫിക്സിങ് ആരോപണങ്ങൾക്ക് അന്ത്യംകുറിച്ച് ബിസിസിഐ
രാജസ്ഥാൻ റോയൽസ്സഞ്ജുവിന്റെ രാജസ്ഥാൻ ഒറ്റയ്ക്കല്ല; ചേർത്തുപിടിച്ച് ബിസിസിഐ; കോഴ ആരോപണത്തിൽ ബിസിസിഐ മറുപടി
"കരാർ വ്യവസ്ഥകളും ബിസിസിഐ നിർദ്ദേശങ്ങളും അനുസരിച്ച്, ഞങ്ങൾ സംസ്ഥാന അസോസിയേഷനുമായും സംസ്ഥാന സർക്കാരുമായും ചേർന്ന് പ്രവർത്തിക്കണം. ആർഎംപിഎൽ കഴിഞ്ഞ 18 വർഷമായി ഇത് ഫലപ്രദമായും വിജയകരമായി ചെയ്തു. ജയ്പൂരിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഹോസ്റ്റിംഗ് അവകാശം ആർ എസ് എസ് സി -യ്ക്ക് ഉണ്ടെന്ന് ബിസിസിഐ സ്ഥിരീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു" എന്നും രാജസ്ഥാൻ റോയൽസ് പ്രതിനിധി പറഞ്ഞു.
അതേസമയം സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ചയായ വിഷയമാണ് രാജസ്ഥാൻ റോയല്സിനെതിരെ ഉയർന്ന കോഴ ആരോപണം. എന്നാൽ ഇപ്പോൾ ബിസിസിഐ തന്നെ രംഗത്തെത്തിയതോടെ അത്തരം ഊഹാപോഹങ്ങൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്. നിലവിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ പ്രധാനവെല്ലുവിളി. എന്നാൽ ഇത് തരണം ചെയ്യും എന്ന സൂചന നൽകുന്ന പ്രകടനമാണ് ലക്‌നൗവിനെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റിങ് തുടങ്ങിയ ആദ്യ ഓവറിൽ കാണാൻ സാധിച്ചത്.
രാജസ്ഥാൻ റോയൽസിന്റെ വജ്രായുധമായ വൈഭവ് സൂര്യവംശിയെ ആദ്യമായി മൈതാനത്ത് ഇറക്കിയ മത്സരത്തിൽ ജയം ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് മധ്യനിരയുടെ നിരാശാജനകമായ ബാറ്റിങ് പ്രകടനത്തിലാണ് പരാജയപ്പെടുന്നത്. ഈ മത്സരത്തിൽ സഞ്ജുവിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഡൽഹിയുമായി നടന്ന മത്സരത്തിൽ വാരിയെല്ലിന് പരിക്കേറ്റ സഞ്ജു ഇതുവരെ പരിക്കിൽ നിന്ന് മുക്തനായിട്ടില്ല.
രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരത്തിലും അതുകൊണ്ടുതന്നെ സഞ്ജുവിന് മൈതാനത്ത് ഇറങ്ങാൻ സാധിക്കില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ സഞ്ജുവിന് പകരം വൈഭവിനെ ടീം ഇമ്പാക്ട് പ്ലേയർ ആയി ഇറക്കാനും സാധ്യത ഉണ്ട്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·