സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് കിട്ടിയ അതേ പണി ഗുജറാത്ത് ടൈറ്റൻസിനും; പ്ലേ ഓഫിൽ ഇക്കുറി വമ്പൻ തിരിച്ചടി ലഭിച്ചേക്കും

8 months ago 9

Curated byഗോകുൽ എസ് | Samayam Malayalam | Updated: 13 May 2025, 6:29 pm

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വമ്പൻ പണി വരുന്നു. മുൻപ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് നേരിട്ടതിന് സമാനമായ തിരിച്ചടി ടീമിനെ കാത്തിരിക്കുന്നു. കാരണം അറിയാം...

സഞ്ജുവും ശുഭ്മാൻ ഗില്ലുംസഞ്ജുവും ശുഭ്മാൻ ഗില്ലും (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തി വെച്ചിരിക്കുന്ന 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 17 ന് പുനരാരംഭിക്കുകയാണ്. പ്ലേ ഓഫ് അടക്കം 17 മത്സരങ്ങളാണ് ഈ സീസണിൽ ഇനി ബാക്കിയുള്ളത്. എന്നാൽ ഐപിഎൽ മത്സരങ്ങളുടെ ഷെഡ്യൂളിൽ വന്ന മാറ്റം പല ടീമുകൾക്കും ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര ടീമുകൾക്ക് ഒപ്പം മത്സരങ്ങൾ ഉള്ളതിനാൽ ഏതാനും വിദേശ സൂപ്പർ താരങ്ങൾ ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു‌. പ്ലേ ഓഫിലെത്തുന്ന ടീമുകൾക്കാണ് പ്രധാനമായും തിരിച്ചടി കിട്ടുക.

ഇപ്പോളിതാ കഴിഞ്ഞ സീസണിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് കിട്ടിയ പണി ഇത്തവണ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്‌. ഇംഗ്ലണ്ട് ടീമിനൊപ്പം മത്സരങ്ങൾ ഉള്ളതിനാൽ ടീമിന്റെ കുന്തമുനയായ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങുമെന്നതാണ് ഗുജറാത്തിന് വിനയായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ജോസ് ബട്ലർ, ദേശീയ ടീമിനൊപ്പം മത്സരങ്ങൾ ഉള്ളതിനാൽ പ്ലേ ഓഫ് കളിക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. സമാന അവസ്ഥയാണ് ഇക്കുറി ഗുജറാത്തും നേരിടാൻ പോകുന്നത്.


സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് കിട്ടിയ അതേ പണി ഗുജറാത്ത് ടൈറ്റൻസിനും; പ്ലേ ഓഫിൽ ഇക്കുറി വമ്പൻ തിരിച്ചടി ലഭിച്ചേക്കും


ഈ മാസാവസാനം വെസ്റ്റിൻഡീസിന് എതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ജോസ് ബട്ലറിന് വിളി വന്നിട്ടുണ്ട്‌. 2025 സീസൺ ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാനിരിക്കുന്ന മെയ് 29 നാണ് ഇംഗ്ലണ്ട് - വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം. ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ പരമ്പരയിലെ ശേഷിക്കുന്ന ഏകദിനങ്ങൾ നടക്കും. ഇതിന് ശേഷം ജൂൺ ആറ്, എട്ട് 10 തീയതികളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങൾ. ഏകദിനത്തിലും ടി20 യിലും ഇംഗ്ലണ്ട് ടീമിൽ ബട്ലറുണ്ട്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ജോസ് ബട്ലർ ഇംഗ്ലണ്ട് ടീമിനൊപ്പം ടി20 ലോകകപ്പിന്റെ മുന്നൊരുക്കം ഉള്ളതിനാൽ ലീഗ് ഘട്ടം അവസാനിക്കുന്നതിന് മുൻപേ നാട്ടിലേക്ക് മടങ്ങിയിരുന്നു. ടി20 ലോകകപ്പ് ടീമിലുള്ള ഐപിഎൽ താരങ്ങൾ മെയ് 22 ന് പാകിസ്താന് എതിരെ നടക്കാനിരിക്കുന്ന പരമ്പരക്ക് മുൻപ് നാട്ടിലേക്ക് തിരിച്ചെത്തണമെന്ന ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ നിർദേശമുള്ളതിനാലാണ് അന്ന് ബട്ലറിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

ഐപിഎല്‍ 2025 മെയ് 17ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ മൂന്നിന്
ബട്ലറിന്റെ മടങ്ങിപ്പോക്ക് രാജസ്ഥാൻ റോയൽസിന്റെ താളം തെറ്റിച്ചു. ബട്ലറിന് പകരക്കാരനായി കളിച്ച ടോം കോഹ്ലർ കാഡ്മോർ വൻ പരാജയമാവുക കൂടി ചെയ്തതോടെ ടീമിന്റെ ബാറ്റിങ് നിര ദുർബലമായി. കിരീട പ്രതീക്ഷയോടെ പ്ലേ ഓഫിലെത്തിയ ടീമാകട്ടെ രണ്ടാം ക്വാളിഫയറിൽ തോറ്റു പുറത്താവുകയും ചെയ്തു.

2024 സീസൺ ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ രാജസ്ഥാൻ റോയൽസ് നേരിട്ടതിന് സമാനമായ അവസ്ഥയാണ് ഇത്തവണ ഗുജറാത്ത് ടൈറ്റൻസിനെയും കാത്തിരിക്കുന്നത്. 2025 സീസണിൽ ഗുജറാത്ത് ബാറ്റിങ്ങിന്റെ കുന്തമുനയാണ് ഈ ഇംഗ്ലീഷ് സൂപ്പർ താരം. 11 കളികളിൽ നിന്ന് 71.43 ബാറ്റിങ് ശരാശരിയിൽ 500 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

സഞ്ജു സാംസൺ തന്നെ പ്രധാനി, രാജസ്ഥാൻ റോയൽസിൽ ഇത്തവണ പണി കിട്ടിയത് ഈ മൂന്ന് പേർക്ക്; ടീമിന്റെ പ്രകടനത്തെയും ബാധിച്ചു
നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. ഇതിന് പിന്നിൽ സുപ്രധാന പങ്കാണ് ഈ സൂപ്പർ താരം വഹിച്ചത്. മൂന്നാം നമ്പരിൽ കളിക്കുന്ന താരം പല കളികളിലും ടീമിന്റെ വിജയശില്പിയായിരുന്നു. പ്ലേ ഓഫിൽ ബട്ലർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പ്ലേയിങ് ഇലവനിലും ടീം തന്ത്രങ്ങളിലും സുപ്രധാന മാറ്റം വരുത്താൻ ഗുജറാത്ത് ടൈറ്റൻസ് നിർബന്ധിതരായേക്കും.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article