Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 17 Apr 2025, 8:50 am
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ലെ ആദ്യ സൂപ്പർ ഓവർ മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. ഈ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത ഡൽഹി കാപിറ്റൽസ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ മാത്രമല്ല ലോകത്ത് തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ഏക ടീം ഇനി ഡൽഹി ക്യാപിറ്റൽസാണ്.
ഹൈലൈറ്റ്:
- റോയൽസിനെ തകർത്ത് ഡൽഹി കുറിച്ച ചരിത്രം
- ഐപിഎൽ 2025ലെ ആദ്യ സൂപ്പർ ഓവർ
- ഒറ്റ മത്സരത്തിലൂടെ റെക്കോഡുകൾ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്
സഞ്ജു സാംസൺ, ഡൽഹി ക്യാപിറ്റൽസ്രാജസ്ഥാൻ സൂപ്പർ ഓവറിൽ കൈക്കൊണ്ട ചില മണ്ടൻ തീരുമാനങ്ങളാണ് ഡൽഹിയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത് എന്ന് അഭിപ്രായപെടുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ഓവർ മത്സരത്തിൽ കൂടി ജയിച്ചതോടെ 4 സൂപ്പർ ഓവർ മത്സരങ്ങളിൽ ജയിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ടീം എന്ന നേട്ടമാണ് ഡൽഹി സ്വന്തമാക്കുന്നത്.
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ 'മണ്ടത്തരം' ഡൽഹിയ്ക്ക് നേടിക്കൊടുത്ത ചരിത്രം; ലോകത്തിൽ തന്നെ ഒന്നാമനായി ഡൽഹി
ഇതുവരെ പഞ്ചാബ് കിങ്‌സും ഡൽഹിയും പങ്കിട്ട ഒന്നാം സ്ഥാനം ഇതോടെ ഡൽഹിയുടെ മാത്രമായി മാറിയിരിക്കുകയാണ്. സൂപ്പർ ഓവറിൽ മൂന്ന് തവണ വീതം ജയം സ്വന്തമാക്കിയ ഡൽഹിയും പഞ്ചാബും ആയിരുന്നു ഏറ്റവും കൂടുതൽ തവണ സൂപ്പർ ഓവർ മത്സരം വിജയിച്ച ടീമുകൾ എന്ന ലിസ്റ്റിൽ ഒന്നാമതായി നിന്നിരുന്നത്. എന്നാൽ ഇന്നലെ റോയൽസിനെ വീഴ്ത്തിയതോടെ ഡൽഹി പഞ്ചാബിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. മാത്രവുമല്ല കഴിഞ്ഞ ദിവസം സൂപ്പർ ഓവറിൽ പ്രവേശിച്ചതോടെ ഡൽഹി സ്വന്തമാക്കിയ മറ്റൊരു റെക്കോഡ് കൂടിയുണ്ട്, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടൈ മത്സരങ്ങളിൽ എത്തിയ ടീം ഡൽഹിയാണ്. ഇതിൽ നാലിലും ജയം ഡൽഹിയ്ക്ക് തന്നെ.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരം പരിശോധിച്ചാൽ, അവിടെ രാജസ്ഥാൻ റോയൽസ് ആരാധകരെ നിരാശയിലാക്കിയ ഒരുപാട് ഘടകങ്ങളുണ്ട്. ഡൽഹി മുന്നോട്ട് വെച്ച 188 എന്ന വിജയലക്ഷ്യം റോയൽസ് അനായാസം മറികടക്കും എന്നായിരുന്നു റോയൽസ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഓപ്പണർമാരായ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും തകർപ്പൻ ഫോമിൽ പലതവണ ബൗണ്ടറികൾ കടത്തി സ്കോർ ബോഡിൽ നമ്പറുകൾ അനായാസം ഉയർത്തികൊണ്ടുവരുകയായിരുന്നു.
എന്നാൽ ഒരു ഷോട്ടിന് ശ്രമിക്കവേ പരിക്കേൽക്കുകയും മത്സരത്തിൽ നിന്ന് സഞ്ജു റിട്ടയേർഡ് ഹർട്ട് ആവുകയും ചെയ്‌തതോടെ ആരാധകരും നിരാശയിലായി. പക്ഷെ അപ്പോഴും വിജയിക്കാനുള്ള സാധ്യത റോയൽസിന് ഉണ്ടായിരുന്നെങ്കിലും ഡൽഹിയുടെ ബൗളർമാർ അതിന് അനുവദിച്ചിരുന്നില്ല. വിക്കറ്റ് വേട്ട നടത്താൻ സാധിച്ചില്ലെങ്കിലും റോയൽസ് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടാൻ ഡൽഹിയുടെ ബൗളർമാർക്ക് സാധിച്ചു.
അങ്ങനെ സൂപ്പർ ഓവേറിലേക്ക് പ്രവേശിച്ച മത്സരത്തിൽ രണ്ട് പന്തുകൾ ബാക്കി നിർത്തി റോയൽസ് മുന്നോട്ടുവെച്ച 11 റൺസ് എന്ന വിജയലക്ഷ്യം ഡൽഹി ക്യാപിറ്റൽസ് അനായാസം മറികടന്നു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·