Published: December 16, 2025 06:40 PM IST Updated: December 16, 2025 09:19 PM IST
1 minute Read
അബുദാബി ∙ ഐപിഎൽ മിനി ലേലത്തിൽ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് സ്പിൻ ബോളറായ വിഘ്നേഷിനെ രാജസ്ഥൻ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ അരങ്ങേറിയ വിഘ്നേഷ്, മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നാലെ കേരള ക്രിക്കറ്റ് ടീമിലും ഇടം ലഭിച്ചിരുന്നു. ലേലത്തിൽ വിറ്റുപോയ ഒരേയൊരു മലയാളി താരമാണ് വിഘ്നേഷ്.
ലേലത്തിനു മുന്നോടിയായി മുംബൈ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. സഞ്ജു സാംസണിനു പകരം രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിൻ പങ്കാളിയായാണ് വിഘ്നേഷ് ടീമിലേക്ക് എത്തുന്നത്. വിഘ്നേഷിനെ രാജസ്ഥാൻ വിളിച്ചെടുത്തപ്പോൾ ലേലഹാളിൽ ആരാധകരിൽനിന്നു വൻ കരഘോഷമായിരുന്നു.
ആകെ 13 മലയാളി താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തിയത്. വിഘ്നേഷ് പുത്തൂരിനു പുറമെ മുൻപ് ചെന്നൈ താരമായിരുന്ന പേസർ കെ.എം.ആസിഫ്, ഏദൻ ആപ്പിൾ ടോം, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഹ്മദ് ഇമ്രാൻ, അബ്ദുൽ ബാസിത്, ജിക്കു ബ്രൈറ്റ്, അഖിൽ സ്കറിയ, മുഹമ്മദ് ഷറഫുദ്ദീൻ, ശ്രീഹരി നായർ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ. ഏദൻ ആപ്പിൾ ടോം, സൽമാൻ നിസാർ, ജിക്കു ബ്രൈറ്റ് എന്നിവരെ ലേലത്തിനിടെ വിളിച്ചെങ്കിലും ഒരു ടീമും വാങ്ങാൻ തയാറായില്ല.
English Summary:








English (US) ·