Published: September 03, 2025 01:56 PM IST
1 minute Read
തിരുവനന്തപുരം ∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു സാംസൺ ഇന്ന് ദുബായിലേക്ക് പുറപ്പെടും. ഇതോടെ കെസിഎൽ ക്രിക്കറ്റിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കൊച്ചി ടീമിന് സഞ്ജുവിന്റെ സേവനം നഷ്ടമാകും. ലീഗിൽ ഇന്നലെ കാലിക്കറ്റിനെതിരായ മത്സരത്തിൽ കൊച്ചി ടീമിൽ സഞ്ജു കളിച്ചിരുന്നില്ല.
എന്നാൽ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. കെസിഎലിലെ തന്റെ അരങ്ങേറ്റ സീസണിൽ ഒരു സെഞ്ചറിയും 3 അർധ സെഞ്ചറിയും സഞ്ജുവിന്റെ പേരിലുണ്ട്. ദിബായിലെത്തുന്ന സഞ്ജു ഇന്ത്യൻ ടീം ക്യാംപിൽ ജോയിന്‍ ചെയ്ത് പരിശീലനം തുടങ്ങും.
ട്വന്റി20 ക്രിക്കറ്റിൽ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസണാണ് ഇന്ത്യയുടെ ഓപ്പണർ. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ടീമിലെത്തിയതോടെ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രധാന വിക്കറ്റ് കീപ്പർ കൂടിയായ സഞ്ജുവിന് മധ്യനിരയിലും ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിക്കും.
English Summary:








English (US) ·