‘സഞ്ജുവും ഇഷാനും ഉള്ളപ്പോൾ അവന് എങ്ങനെ അവസരം കിട്ടും?’: ‘ഒരേസമയം രണ്ട് തോണിയിൽ കാൽവയ്ക്കരുതെന്ന്’ മുന്നറിയിപ്പ്

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 11, 2026 03:05 PM IST

1 minute Read

 X/@CricCrazyJohns
രഞ്ജി ‍ട്രോഫി സീസണിനു മുന്നോടിയായുള്ള മുംബൈയുടെ പരിശീലന മത്സരത്തിൽ വിക്കറ്റ് കീപ്പിങ് ചെയ്യുന്ന ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ. ചിത്രം: X/@CricCrazyJohns

ന്യൂഡൽഹി ∙ ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ യുവതാരം യശസ്വി ജയ്സ്വാളിനോട് ‘ഒരേസമയം രണ്ട് തോണിയിൽ കാൽവയ്ക്കരുതെന്ന്’ മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിക്കു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് മുംബൈ താരമായ ജയ്സ്വാൾ വിക്കറ്റ് കീപ്പിങ്ങിലും ഒരു കൈ നോക്കിയത്. ഇതിനെ വിമർശിച്ചാണ് ജാഫർ രംഗത്തെത്തിയത്.

What you should work next

‘‘ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ് അത്ര നിസ്സാര കാര്യമല്ല. ചെറുപ്പം മുതലേ ഇതിൽ പരിചയം ഇല്ലാത്ത ഒരാൾക്ക് അതിവേഗം കീപ്പിങ് സ്കിൽ ഉണ്ടാക്കിയെടുക്കുക എളുപ്പവുമല്ല. ജയ്‌സ്വാൾ ബാറ്റിങ്ങിലാണ് ശ്രദ്ധ നൽകേണ്ടത്. ഇഷാൻ കിഷനും സഞ്ജു സാംസണും ഋഷഭ് പന്തും ഉള്ളപ്പോൾ അദ്ദേഹത്തിന് കീപ്പിങ്ങിൽ എങ്ങനെ അവസരം ലഭിക്കാനാണ്.’’– ജാഫർ പറഞ്ഞു.

2026-27 രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി, ജയ്‌സ്വാൾ വിക്കറ്റിനു പിന്നിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മുംബൈയുടെ ഒരു പരിശീലന മത്സരത്തിൽ ജയ്‌സ്വാൾ ഏകദേശം 10 ഓവറോളം വിക്കറ്റ് കീപ്പ് ചെയ്യുകയും ചെയ്തു. ‘‘യശസ്വി കഠിനമായി വിക്കറ്റ് കീപ്പിങ് പരിശീലിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. ഞാൻ അവനിൽനിന്നു കേട്ടത് അതാണ്. മുംബൈയ്‌ക്കോ ഇന്ത്യൻ ടീമിനോ വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനാണ് അവൻ ആഗ്രഹിക്കുന്നത്. അതാണ് അവൻ ലക്ഷ്യമിടുന്നത്, അതാണ് എനിക്ക് തോന്നുന്നത്, പക്ഷേ എനിക്ക് അതിൽ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.’’– മുംബൈയുടെ പ്രീ-സീസൺ വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ സിദ്ധേഷ് ലാഡ് പറഞ്ഞു.

അതേസമയം, ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിച്ച ചണ്ഡീഗഢിനെതിരെയുള്ള മുംബൈയുടെ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിൽ ജയ്‌സ്വാൾ ആദ്യ ഇന്നിങ്സിൽ ‘സംപൂജ്യനായി’ പുറത്തായി. ഓപ്പണറായി ഇറങ്ങിയ താരം 13 പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാകാതെ പുറത്താകുകയായിരുന്നു. സഹ ഓപ്പണർ ആയുഷ് മാത്രെ 822 പന്തിൽ 48 റൺസെടുത്തപ്പോൾ സർഫറാസ് ഖാൻ, ഒരു റൺസെടുത്ത് പുറത്തായി.

English Summary:

Yashasvi Jaiswal wicketkeeping signifier up of the Ranji Trophy drew disapproval from erstwhile Indian batsman Wasim Jaiswal, who advised the young opener to absorption wholly connected his batting alternatively than trying aggregate roles. The Mumbai prima was told that wicketkeeping successful Test cricket requires lifelong acquisition and contention is already pugnacious with players similar Rishabh Pant and Sanju Samson.

Read Entire Article