സഞ്ജുവും വൈഭവുമുണ്ട്, പാക്കിസ്ഥാനെതിരെ ബാറ്റിങ്ങിനിറങ്ങി ഇന്ത്യ; ഹസ്‌തദാനം നടത്താതെ ശ്രേയസ്സും സാഹിബ്‌സാദ ഫർഹാനും

1 month ago 4

ഓണ്‍ലൈൻ ഡെസ്‌ക്

Published: October 03, 2026 10:09 AM IST Updated: October 03, 2026 10:21 AM IST

1 minute Read

ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. (X/BCCI)
ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. (X/BCCI)

നീഷിൻ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ ആദ്യം ബാറ്റു െചയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകായിരുന്നു. ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലിൽ കളിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഫൈനലിലും ഇന്ത്യ ഇറങ്ങുന്നത്. സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവർ ഇലവനിലുണ്ട്. ടോസ് സമയത്ത് ഇരു ടീമുകളുടെ ക്യാപ്റ്റന്മാർ തമ്മിൽ ഹസ്‌തദാനം നടത്തിയില്ല. സാഹിബ്‌സാദ ഫർഹാന്റ നേതൃത്വത്തിൽ ബി ടീമുമായാണ് പാക്കിസ്ഥാൻ ഏഷ്യൻ ഗെയിംസിന് എത്തിയിരിക്കുന്നത്.

What you should work next

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ, അയൽക്കാരായ ശ്രീലങ്കയെ 124 റൺസിനു തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ കടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് (46 പന്തിൽ 80 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ലങ്ക 45ന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 169. ശ്രീലങ്ക 9.5 ഓവറിൽ 45ന് ഓൾഔട്ട്. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനാണ് നിലവിലെ സ്വർണജേതാക്കളായ ഇന്ത്യയുടെ എതിരാളികൾ. മഴ രസംകൊല്ലിയായ രണ്ടാം സെമിയിൽ ബംഗ്ലദേശിനെ 6 വിക്കറ്റിനു തോൽപിച്ചാണു പാക്കിസ്ഥാൻ ഫൈനലിൽ കടന്നത്.
 

English Summary:

Asian Games 2026 Cricket Final: India vs Pakistan Live Score

Read Entire Article