സണ്‍റൈസേഴ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി; ഏഴ് വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്ത്

9 months ago 7

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 Apr 2025, 11:29 pm

IPL 2025 GT vs SRH: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. ജിടി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഏറ്റവും പിന്നിലായി.

ഹൈലൈറ്റ്:

  • ഗുജറാത്ത് ടൈറ്റന്‍സിന് 7 വിക്കറ്റ് ജയം
  • 17 റണ്‍സിന് നാല് വിക്കറ്റ് നേടി സിറാജ്
  • സിറാജിന് ഐപിഎല്ലില്‍ 100 വിക്കറ്റ്
Samayam Malayalamഎസ്ആര്‍എച്ചിനെതിരെ മുഹമ്മദ് സിറാജിന്റെ പ്രകടനംഎസ്ആര്‍എച്ചിനെതിരെ മുഹമ്മദ് സിറാജിന്റെ പ്രകടനം
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പേസ് ആക്രമണത്തിന് മുന്നില്‍ പതറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad). ഐപിഎല്‍ 2025ലെ (IPL 2025) തങ്ങളുടെ അഞ്ചാം മല്‍സരത്തില്‍ എസ്ആര്‍എച്ച് ഏഴ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനോട് (Gujarat Titans) കീഴടങ്ങി. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഏറ്റവും അവസാന സ്ഥാനത്തായി.എസ്ആര്‍എച്ച് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ ജിടി 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാല് മല്‍സരങ്ങളില്‍ മൂന്നാം വിജയത്തോടെ ജിടി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ മല്‍സരത്തില്‍ പഞ്ചാബിനോട് 11 റണ്‍സിന് തോറ്റ ശേഷം ജിടിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

സണ്‍റൈസേഴ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി; ഏഴ് വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്ത്


153 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ജിടിക്ക് വേണ്ടി ക്യാപ്റ്റനും ഓപണറുമായ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടി. ഗില്‍ 43 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 29 പന്തില്‍ 49 റണ്‍സ് സംഭാവന ചെയ്തു. വിജയംവരിക്കുമ്പോള്‍ ഷെഫാനെ റൂഥര്‍ഫോര്‍ഡ് 16 പന്തില്‍ 35 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. സായ് സുദര്‍ശന്‍ (5), ജോസ് ബട്‌ലര്‍ (0) എന്നിവര്‍ വേഗം പുറത്തായി.

സഞ്ജു സാംസണിന് ഇത് കിടിലന്‍ ബഹുമതി; കൈവരിച്ചത് ഷെയ്ന്‍ വോണിനെയും പിന്നിലാക്കിയ അപൂര്‍വ ചരിത്രനേട്ടം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച എസ്ആര്‍എച്ചന് പേസര്‍ മുഹമ്മദ് സിറാജ് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ചു. അപകടകാരിയായ ട്രാവിസ് ഹെഡിനെ എട്ട് റണ്‍സിനും അഭിഷേക് ശര്‍മയെ 18 റണ്‍സിനും സിറാജ് തിരിച്ചയച്ചു. രണ്ടാം വരവില്‍ സിറാജ് അനികേത് വര്‍മ (18), സിമര്‍ജീത് സിങ് എന്നിവരെ പുറത്താക്കി.

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് നേടിയത്. ഐപിഎല്ലില്‍ 100 വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റും സായ് കിഷോര്‍ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

സഞ്ജു ജയത്തോടെ തുടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം, പഞ്ചാബിന് ആദ്യ തോല്‍വി
നിതീഷ് റെഡ്ഡിയാണ് എസ്ആര്‍എച്ചിന്റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 31 റണ്‍സാണ് നേടിയത്. ഹെയ്ന്റിച്ച് ക്ലാസെന്‍ 19 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ് വെറും ഒമ്പത് പന്തില്‍ 22 റണ്‍സ് വാരിക്കൂട്ടി പുറത്താവാതെ നിന്നു. ഇഷാന്‍ കിഷന്‍ 17 റണ്‍സ് നേടി.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article