'സത്യം ജയിക്കുന്ന സ്ഥലമൊന്നുമല്ലേ സാറേ ഈ കോടതി'; മാസ് ആൻഡ് ക്ലാസ് സുരേഷ്​ഗോപി, JSK ടീസർ  

7 months ago 7

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ചു സംവിധാനംചെയ്ത 'ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ ഒഫീഷ്യല്‍ ടീസർ പുറത്ത്. സുരേഷ് ഗോപിയുടെ ശക്തമായ ഡയലോഗ് ഡെലിവറിയിലൂടെ അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് 1.04 മിനിറ്റ് ദൈർഘ്യമുള്ള ടീസർ നൽകുന്നത്.

നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്​ഗോപി വക്കീൽ വേഷത്തിലെത്തുന്നൂവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേക. ഒപ്പം സുരേഷ് ​ഗോപിയുടെ മകൻ മാധവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനുപമ പരമേശ്വരന്‍, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജൂണ്‍ 20-ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.

കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സേതുരാമന്‍ നായര്‍ കങ്കോള്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവേ, എഡിറ്റിങ്: സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാന്‍, സംഗീതം: ഗിരീഷ് നാരായണന്‍, മിക്‌സ്: അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, കലാസംവിധാനം: ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ്‌സ്: രജീഷ് അടൂര്‍, കെ.ജെ. വിനയന്‍, ഷഫീര്‍ ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹനന്‍,

സംഘട്ടനം: മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, നൃത്തസംവിധാനം: സജിന മാസ്റ്റര്‍, വരികള്‍: സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍: അരുണ്‍ മനോഹര്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: ബിച്ചു, സവിന്‍ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ്: ഐഡന്റ് ലാബ്‌സ്, ഡിഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, മീഡിയ ഡിസൈന്‍: ഐഡന്റ് ലാബ്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍: ആനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍.കെ, വിഷ്വല്‍ പ്രമോഷന്‍: സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ: വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Janaki vs State Of Kerala Teaser

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article