Authored by: അശ്വിനി പി|Samayam Malayalam•31 Mar 2026, 1:23 p.m. IST
തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ആരെയും പേടിക്കാറില്ല, പറയേണ്ടത് അപ്പപ്പോള്‍ തന്നെ പറയും എന്ന് ലക്ഷ്മി മേനോന് പറയുന്നു. സത്യസന്ധമായിരിക്കുക എന്നത് വളരെ പ്രധാനമാണ്, എന്ന് കരുതി കള്ളങ്ങള്‍ പറയില്ല എന്നല്ല. മറ്റുള്ളവരെ വേദനിപ്പിക്കാത്ത കള്ളങ്ങള്‍ പറയാറുണ്ട്
ലക്ഷ്മി മേനോൻഎന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് ഇന്റസ്ട്രിയില്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, എന്നെ അത് ബാധിക്കുകയും ചെയ്യുന്നില്ല. എനിക്ക് എന്ത് തോന്നുന്നു അത് ഞാന്‍ പറയും, അങ്ങനെ പറയണ്ടേ. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് പറയാതിരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല.
Also Read: വേണമെങ്കില്‍ വാട്സ് ആപ് ചാറ്റ് കാണിക്കാം; ദുല്‍ഖറുമായി എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് ടൊവിനോയുടെ മറുപടിഒറ്റ കാര്യം മാത്രമേ ചിന്തിക്കാറുള്ളൂ, എന്റെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കരുത്. മറ്റൊരാളെ വേദനിപ്പിക്കുന്നില്ല എങ്കില്‍ എന്റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. സത്യസന്ധമായിരിക്കുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ സത്യങ്ങള്‍ മാത്രമേ പറയൂ എന്നൊന്നും ഇല്ല. സത്യം മാത്രം പറയാന്‍ ഞാന്‍ ഹരിശ്ചന്ദ്രനൊന്നും അല്ലല്ലോ. കള്ളങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട്. എന്റെ കാര്യം നടക്കാന്‍ മറ്റുള്ളവരെ ബാധിക്കാത്ത, വേദനിപ്പിക്കാത്ത കള്ളങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, പറയാറുണ്ട്- ലക്ഷ്മി മേനോന് പറഞ്ഞു.
Also Read: സുജാത മോഹന്‍ 63 ന്റെ ചെറുപ്പം! എങ്ങനെ ഈ സൗന്ദര്യം നിലനിര്‍ത്തുന്നു? പിറന്നാള്‍ ആശംസകളുമായി പ്രിയപ്പെട്ടവര്‍
മലയാളിയായ ലക്ഷ്മി മേനോന് ഒരു നായിക എന്ന നിലയില്‍ ശ്രദ്ധ നേടിയത് തമിഴകത്താണ്. കുംകി എന്ന ചിത്രത്തിലൂടെ നടിയ്ക്ക് ലഭിച്ച മൈലേജ് വളരെ വലുതായിരുന്നു. സുന്ദരപാണ്ഡിയന്‍, ജിഗര്‍താണ്ട, വേതാളം, റെക്ക പോലുള്ള സിനിമകളിലൂടെ തമിഴകത്ത് വിന്നില്‍ക്കൊടി പാറിച്ച നടിയാമ് ലക്ഷ്മി. അവതാരം എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിനും പരിചിതയാണ്.
കരിയറില്‍ വളരെ അധികം സജീവമായി നില്‍ക്കുമ്പോഴാണ് ലക്ഷ്മി ചെറിയൊരു ബ്രേക്ക് എടുത്തത്. പഠനത്തിന് വേണ്ടിയും, എനിക്ക് സ്വയം തിരിച്ചറിയാന്‍ വേണ്ടിയും ആ ബ്രേക്ക് അത്യാവശ്യമായിരുന്നു, അതില്‍ കുറ്റബോധം തോന്നിയിട്ടില്ല എന്ന് ലക്ഷ്മി മേനോന് പറയുന്നു







English (US) ·