
എസ്. ജോർജും മമ്മൂട്ടിയും | ഫോട്ടോ: www.facebook.com/GeorgeMammootty
മമ്മൂട്ടി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നു എന്ന സൂചനയുമായി കൂടുതൽ സിനിമാ പ്രവർത്തകർ. മമ്മൂട്ടിയേക്കുറിച്ച് വൈകാരികമായ പോസ്റ്റുമായി നിർമാതാവ് എസ്. ജോർജ് രംഗത്തെത്തി. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ജോർജ് പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി എന്നാണ് ജോർജ് കുറിച്ചത്. ഈ പോസ്റ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്കുവെച്ചിട്ടുണ്ട്.
നേരത്തേ ആന്റോ ജോസഫും മമ്മൂട്ടിയേക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. 'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', എന്നാണ് ആന്റോ ജോസഫ് എഴുതിയത്. ജൂഡ് ആന്തണി ജോസഫ്, മാലാ പാർവതി അടക്കമുള്ള പ്രമുഖരും കമന്റിട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്കർ സൗദാൻ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കും എന്നും പറഞ്ഞിരുന്നു. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം മമ്മൂട്ടിയെത്തും.
Content Highlights: Filmmakers hint astatine Mammootty`s instrumentality to cinema. S. George`s affectional station fuels speculation
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·