'സന്തോഷമെന്ന് പറഞ്ഞാല്‍ പോരാ, സുകൃതം'; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍

5 months ago 5

21 August 2025, 05:38 PM IST

mohanlal padmanabhaswamy temple

മോഹൻലാൽ മുറജര ലക്ഷംദീപ വിളംബരച്ചടങ്ങിൽ, മോഹൻലാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ | Photo: X/ AKMFCWA Official

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. ക്ഷേത്രത്തിലെ അപൂര്‍വ ചടങ്ങായ മുറജപ ലക്ഷദീപ വിളംബരം ചെയ്യുന്ന ചടങ്ങില്‍ താരം പങ്കെടുത്തു. മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ മോഹന്‍ലാലിന് വിളംബര പത്രിക കൈമാറി.

വിളംബര ദൗത്യം ഏറ്റെടുക്കാന്‍ അര്‍ഹനാണോ എന്ന് എനിക്ക് അറിയില്ലെന്ന് ചടങ്ങില്‍ സംസാരിച്ച മോഹന്‍ലാല്‍ പറഞ്ഞു. 'ഇത് ശ്രീ പദ്മനാഭസ്വാമി എനിക്കായി ചൊരിഞ്ഞ അനുഗ്രഹവര്‍ഷമായി സവിനയം ഭക്തിപൂര്‍വം ഞാന്‍ ഏറ്റെടുക്കുകയാണ്'- അദ്ദേഹം പറഞ്ഞു.

തന്റെ അച്ഛന്‍ ശ്രീപദ്മനാഭന്റെ ഭൂമികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മോഹന്‍ലാല്‍ ഓര്‍ത്തു. 'സന്തോഷമെന്ന് പറഞ്ഞാല്‍ പോരാ, സുകൃതം. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്‌ ഭഗവാന്‍ ശ്രീപദ്മനാഭന്റെ അനുഗ്രഹമായാണ് കണക്കാക്കുന്നത്. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന ആളെന്ന നിലയ്ക്ക് വിശ്വാസത്തേക്കാള്‍ വികാരമാണ് ശ്രീപദ്മനാഭസ്വാമിയും മഹാക്ഷേത്രവും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും വൈകാതെ സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു.

Content Highlights: Mohanlal visited the Sri Padmanabhaswamy Temple successful Thiruvananthapuram

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article