
കമൽഹാസൻ മണിരത്‌നത്തിനൊപ്പം- സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം | Photo: Facebook/ Kamal Haasan
സംവിധായകന്‍ മണിരത്‌നത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് കമല്‍ഹാസന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും കമല്‍ഹാസന്‍ പങ്കുവെച്ചു. മണിര്തനത്തിന്റെ 69-ാം പിറന്നാള്‍ ആണ് തിങ്കളാഴ്ച.
കമല്‍ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്ന 'തഗ് ലൈഫ്' വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. 'നായകന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. കമല്‍ഹാസന് പുറമേ സിലമ്പരസന്‍, തൃഷ, അഭിരാമി, ജോജു എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
കമല്‍ഹാസന്‍ സാമൂഹികമാധ്യങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ:
ജന്മദിനാശംസകള്‍, മണിരത്‌നം.
'നായകന്‍' മുതല്‍ 'തഗ് ലൈഫ്'വരെ സഹപ്രവര്‍ത്തകരും കുടുംബവും ഒരേ സ്വപ്‌നം കാണുന്നവരും എല്ലാത്തിനുമുപരി ആജീവനാന്ത സിനിമ വിദ്യാര്‍ഥികളുമായി നാം കാലത്തിലൂടെ ഒന്നിച്ചു സഞ്ചരിച്ചു. ഓരോ അധ്യായത്തിലും താങ്കളുടെ സാന്നിധ്യം എന്നും ശക്തിയുടെ ഉറവിടമായിരുന്നു- സന്ദേഹത്തിന്റെ നിമിഷങ്ങളില്‍ ഞാന്‍ ആശ്രയിക്കുന്ന മനസായും, അപൂര്‍വം ചിലര്‍ക്കും മാത്രം സാധ്യമാകുന്ന വിധം സിനിമയുടെ ഭാഷയുമായി ആഴത്തിലിണങ്ങിയ ആത്മാവായും.
താങ്കളുടെ കഥകള്‍ ഇനിയും വികസിക്കട്ടെ. ഓരോ ഫ്രെയിമിലൂടെയും താങ്കളുടെ കാഴ്ച സിനിമയ്ക്ക് കൂടുതല്‍ ആഴവും സൗന്ദര്യവും അര്‍ഥവുംകൊണ്ടുവരുന്നു.
താങ്കളുടെ എക്കാലത്തെയും സുഹൃത്ത്,
കമല്‍ഹാസന്‍
Content Highlights: Kamal Haasan wishes Mani Ratnam a blessed day sharing a achromatic & achromatic photo
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·