Authored by: ഋതു നായർ|Samayam Malayalam•28 Jul 2025, 5:03 pm
മാതാ അമൃതാന്ദമാഗിയുടെ ആശയങ്ങളെയും മുറുകെ പിടിക്കുന്ന ലാലേട്ടൻ മൂകാംബികയിലും ഗുരുവായൂരിലും ശബരിമലയിലെയും നിത്യസന്ദര്ശകനാണ്
മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam) ഏറ്റവും ഒടുവിൽ കണ്ണപ്പയുടെ നിർമ്മാതാവും നടനുമായ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകൾ ഉണ്ട് ദൈവം ഭൂമിയിലേക്ക് അയച്ച അവതാരം എന്നാണ് ലാലേട്ടനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഒരുപക്ഷേ ഏറ്റവും അർത്ഥവത്തായ വരികൾ ആണത്. കാരണം ഇത്രയും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാൻ ലാലേട്ടന് കഴിയുന്നിടത്തോളം മറ്റാർക്കുംസാധിക്കില്ല എന്നാണ് സഹപ്രവർത്തകർ പോലുംസാക്ഷ്യപ്പെടുത്തുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു സന്യാസി ഉറങ്ങി കിടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകാറുണ്ട് എന്ന് സഹപ്രവർത്തകരിൽ പലരും പറഞ്ഞിട്ടുള്ളതാണ്.കാരണം കാര്യങ്ങളെ ക്ഷമയോടെ കാണാൻ കഴിയുന്നു, ഓരോ വിഷയങ്ങളെയും അദ്ദേഹം സമീപിക്കുന്ന രീതി ആണ് എടുത്തുപറയേണ്ടത്. കാരണം ഏറ്റവും ഒടുവിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ കൊണ്ടിട്ടും സമ ചിത്തതയോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ആണ് എടുത്തു പറയേണ്ട വസ്തുത.
ഒരുവട്ടം മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ ലാലേട്ടൻ സന്യാസ ജീവിതത്തിലേക്ക് കടക്കുമോ എന്നുള്ള ചോദ്യം ആയിരുന്നു നേര് സിനിമയുടെ റിലീസ് സമയത്ത് അദ്ദേഹത്തോട് ആയി വന്നത് . അന്ന് അദ്ദേഹം നൽകിയ ഒരു ഉത്തരമുണ്ട്
ALSO READ: മോനിഷ മാത്രമല്ല ഒരാൾ കൂടിയുണ്ട്! എന്റെ ജന്മസാഫല്യമാണ് മോനിഷയെ വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞത്
ഒന്നും തള്ളിക്കളയാൻ ആകില്ല സാധ്യത നമുക്ക് അറിയില്ലല്ലോ എന്ന്! പക്ഷേ ഒരിക്കലും അതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കില്ല പകരം ജീവിതത്തിന്റെ പോക്ക് എങ്ങനെ ആണോ അതിനെ അഭിമുഖീകരിക്കാൻ അദ്ദേഹം തയ്യാറാണുതാനും. കുറച്ചുനാളത്തേക്ക് ആത്മീയത സംഭവിക്കാൻ സാധ്യത ഇല്ലെന്നു പറഞ്ഞ ലാലേട്ടൻ അത് തള്ളിക്കളയുന്നതുമില്ല. അതുകൊണ്ടുതന്നെയാണ് നാളെ ഒരിക്കൽ സന്യാസി ആകുമോ എന്ന സംശയം ഇന്നും നിഴലിച്ചു നിൽക്കുന്നു.





English (US) ·