സബ് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ: കേരള ടീമിനെ പ്രഖ്യാപിച്ചു; ആയുഷും അന്ന എൽസയും നയിക്കും

1 month ago 5

മനോരമ ലേഖകൻ

Published: September 22, 2026 05:44 PM IST Updated: September 22, 2026 07:44 PM IST

1 minute Read

ആയുഷ് എൻ.എസ്, അന്ന എൽസ ജോർജ്
ആയുഷ് എൻ.എസ്, അന്ന എൽസ ജോർജ്

തിരുവനന്തപുരം∙ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ നടക്കാനിരിക്കുന്ന 41-ാമത് സബ് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമുകളെ പ്രഖ്യാപിച്ചു. കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ ആയുഷ് എൻ.എസും, ആലപ്പുഴ സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിലെ അന്ന എൽസ ജോർജും യഥാക്രമം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളെ നയിക്കും.

ആൺകുട്ടികളുടെവിഭാഗത്തിൽ കേരളം ഗ്രൂപ്പ് ഡി-യിലാണ് (ലെവൽ2) മത്സരിക്കുന്നത്. ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. പെൺകുട്ടികൾ എലൈറ്റ് വിഭാഗമായ ഗ്രൂപ്പ് ബി-യിലാണ് (ലെവൽ1) മാറ്റുരയ്ക്കുന്നത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡീഷ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.

കേരളടീം:ആൺകുട്ടികൾ: ആയുഷ് എൻ.എസ് (ക്യാപ്റ്റൻ), ഹരിനന്ദ് പി. നായർ, കാർത്തിക് വി. പി, മുഹമ്മദ് ഇഹാൻ ബിൻ ഷാമിൽ (എല്ലാവരും കോഴിക്കോട്); ഫിലിപ്സൺ മനീഷ്, ഹരികൃഷ്ണൻ ആർ, അക്ഷയ് സന്തോഷ് (കോട്ടയം); അക്ഷിത് സി. സജൻ, ധനഞ്ജയ് അനീഷ് (എറണാകുളം); ജെറാർഡ് ജെയ്‌സൺ (തൃശൂർ); അഭിനവ് മാധവ് (ആലപ്പുഴ); കാർത്തിക് ജയന്തന (പത്തനംതിട്ട). കോച്ച്: വിനേഷ് കെ, അസി. കോച്ച്: ആദിത്യൻ കെ.

പെൺകുട്ടികൾ: അന്ന എൽസ ജോർജ് (ക്യാപ്റ്റൻ), വൈഷ്ണവി നായർ, ഹന്ന ഫാത്തിമ (ആലപ്പുഴ); ടിയാന തോമസ്, ഇഷിത പണിക്കർ, ആരാധ്യ വിപിൻ, ജോവാന ടിനു ജോഹന്നാൻ (എറണാകുളം); വേദാഞ്ജന വിവേക്, അഷ്മി പി. (കോഴിക്കോട്); ദ്വിതീയ വിനീത ബിജു, ഗായത്രി നായർ (തിരുവനന്തപുരം); അനന്യ അനീഷ് (കൊല്ലം). കോച്ച്: അനിൽ കുമാർ, അസി. കോച്ച്: നിതിൻ, മാനേജർ: സ്മിത.

English Summary:

Kerala hoops teams person been announced for the 41st Sub Junior National Basketball Championship successful Vijayawada. The boys' squad volition vie successful Group D (Level 2), portion the girls' squad volition enactment successful the Elite Group B (Level 1).

Read Entire Article