സമനില സമ്മതിച്ച സ്റ്റോക്സിന്റെ ‘തന്ത്ര’ത്തിന് കൈകൊടുക്കാൻ വിസമ്മതിച്ച് ജഡേജയും സുന്ദറും; സെഞ്ചറിയടിച്ചു, കൈകൊടുത്തു– വിഡിയോ

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 28 , 2025 07:49 AM IST

1 minute Read

 X/@BCCI)
രവീന്ദ്ര ജഡേജ ബെൻ സ്റ്റോക്സിന് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നതും സെഞ്ചറി പൂർത്തിയാക്കിയ ശേഷം ഹസ്തദാനം നൽകുന്നതുമാണ് ആദ്യ ദൃശ്യങ്ങളിൽ, മത്സരം സമനിലയിലെത്തിച്ചതിനു ശേഷം മടങ്ങുന്ന സുന്ദറും ജഡേജയും (Photo: X/@BCCI)

മാഞ്ചസ്റ്റർ∙ വീരോചിത ചെറുത്തുനിൽപ്പുമായി ഇന്ത്യ സമനില പൊരുതി നേടിയ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ, അവസാന ദിനത്തിലെ പോരാട്ടച്ചൂടേറ്റി മൂന്നാം സെഷനിലെ നാടകീയ ദൃശ്യങ്ങൾ. അവസാന സെഷൻ പകുതി വഴി പിന്നിട്ടതിനു പിന്നാലെ സമനില സമ്മതിച്ച് ഹസ്തദാനം നൽകാനെത്തിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ, കൈകൊടുക്കാൻ വിസമ്മതിച്ച് ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും തിരിച്ചയച്ചതാണ് നാടകീയത സൃഷ്ടിച്ചത്. ജഡേജയും സുന്ദറും സെഞ്ചറിയിലേക്ക് നീങ്ങുമ്പോഴാണ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് തയാറായി സ്റ്റോക്സ് എത്തിയത്. ഇതോടെ സെഞ്ചറി പൂർത്തിയാക്കിയിട്ടേ കൈതരൂ എന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇന്ത്യൻ ഇന്നിങ്സിലെ 138–ാം ഓവർ ബോൾ ചെയ്ത ജോ റൂട്ട്, ആറാം പന്തും എറിഞ്ഞതിനു പിന്നാലെയാണ് സ്റ്റോക്സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയത്. ഈ സമയം ജഡേജ 173 പന്തിൽ 89 റൺസോടെയും സുന്ദർ 188 പന്തിൽ 80 റൺസോടെയും ക്രീസിലുണ്ടായിരുന്നു. ഒരുവേള സ്റ്റോക്സിന്റെ ആവശ്യം കേട്ട് ആശയക്കുഴപ്പത്തിലായ ഇരുവരും, പിന്നീട് സെഞ്ചറി പൂർത്തിയാക്കിയിട്ടേ സമനിലയ്ക്ക് സമ്മതിക്കൂ എന്ന് അറിയിക്കുകയായിരുന്നു. 

ഇതോടെ അവിശ്വസനീയതയോടെ തലയാട്ടിക്കൊണ്ട് സ്റ്റോക്സ് അംപയർമാരുടെ അടുത്തെത്തിയെങ്കിലും, ഇന്ത്യൻ താരങ്ങളുടെ നിലപാടു തേടിയ അവർ ബോളിങ് തുടരാൻ ഇംഗ്ലണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഹാരി ബ്രൂക്കിന് മത്സരത്തിലെ ആദ്യ ഓവർ എറിയാൻ അവസരം നൽകി സ്റ്റോക്സ് പിൻവാങ്ങുകയും ചെയ്തു.

Stokes: Oi Jaddu, let’s conscionable shingle hands, It’s a gully anyway… nary constituent dragging this.

Jadeja: Go and bowl

Stokes: Come on, mate

Jadeja: No mate here. You’re not the umpire. Don’t amusement maine your bushed face

Just Look At Face Of Clown Stokes bro crying 😭 pic.twitter.com/fVJhKnlMOc

— Virat (@chiku_187) July 27, 2025

സെഞ്ചറി ലക്ഷ്യമിട്ട് പിന്നീട് തകർത്തടിച്ച സുന്ദറും ജഡേജയും അതിവേഗം ലക്ഷ്യം നേടുകയും ചെയ്തു. വാഷിങ്ടൻ സുന്ദർ ജോ റൂട്ടിനെതിരെ ഹാട്രിക് ബൗണ്ടറിയുമായി 90കളിലേക്ക് കടന്നപ്പോൾ, തൊട്ടടുത്ത ഓവറിൽ ഹാരി ബ്രൂക്കിനെതിരെ സിക്സർ നേടി ജഡേജ സെഞ്ചറി പൂർത്തിയാക്കി. ബ്രൂക്കിന്റെ അടുത്ത വരവിൽ ഫോറും ഡബിളും നേടി സുന്ദറും സെഞ്ചറി പൂർത്തിയാക്കിയതോടെ ഇരു ടീമുകളും കൈകൊടുത്തു പിരിയുകയും ചെയ്തു.

English Summary:

Ben Stokes offers to shingle hands with Indian batters, they garbage and Ravindra Jadeja, Washington Sundar people centuries

Read Entire Article