12 July 2025, 09:56 PM IST

Photo: x.com/
ലണ്ടന്‍: ഇന്ത്യയുടെ പ്രതിരോധാത്മക ബാറ്റിങ്ങിനെ കളിയാക്കിയ ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിന് ചുട്ടമറുപടി നല്‍കി ഋഷഭ് പന്ത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനമായിരുന്നു സംഭവം. കെ.എല്‍ രാഹുലും ഋഷഭ് പന്തും ചേര്‍ന്ന് ശ്രദ്ധയോടെ ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുനയിക്കുന്നതിനിടെയാണ് ബെന്‍ ഡക്കറ്റ് പരിഹാസവുമായി എത്തിയത്.
''നിങ്ങള്‍ സമനിലയ്ക്കായി കളിക്കുകയാണോ?'' എന്നായിരുന്നു ഡക്കറ്റിന്റെ ചോദ്യം. 'നിങ്ങളെ പോലെയോ?'' എന്ന് ഉടനടിയെത്തി പന്തിന്റെ മറുപടി. ഒന്നുരണ്ടു തവണ പന്ത് ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ''ഇത് ഞാന്‍ ഒന്നാം ദിനം കളിച്ചപോലെ'' എന്ന് മറുപടി നല്‍കി ഡക്കറ്റ് ഒടുവില്‍ തടിയൂരി. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ഈ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ പതിവ് ബാസ്‌ബോള്‍ ശൈലി പുറത്തെടുക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ ഒന്നാം ദിനം ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ഡക്കറ്റും റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു പന്ത് ഡക്കറ്റിന് മറുപടി നല്‍കിയത്.
ഒന്നാം ഇന്നിങ്‌സില്‍ 112 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും സഹിതം 74 റണ്‍സെടുത്ത പന്ത് ഒടുവില്‍ റണ്ണൗട്ടാകുകയായിരുന്നു.
അതേസമയം, പന്തിനെ പ്രതിരോധത്തിലാക്കാന്‍ ഇംഗ്ലണ്ട് താരത്തിനെതിരേ 'ബോഡി ലൈന്‍' തന്ത്രം പുറത്തെടുത്തിരുന്നു. ഇതില്‍ ഇംഗ്ലീഷ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌ക്കര്‍ രംഗത്തെത്തുകയും ചെയ്തു. മൂന്നാം ദിനം രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കവെയാണ് ഇംഗ്ലീഷ് ടീം പന്തിനെതിരേ ഷോര്‍ട്ട്ബോള്‍ തന്ത്രം പുറത്തെടുത്തത്. പന്തിനെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകളും ഷോര്‍ട്ട് ബോളുകളും എറിയുകയായിരുന്നു ഇംഗ്ലണ്ട് പേസര്‍മാര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ പന്തുകള്‍ നിരവധി തവണയാണ് പന്തിന്റെ ഇടതുകൈയില്‍ ഇടിച്ചത്.
Content Highlights: Rishabh Pant`s fiery effect to Ben Duckett`s jibe astir India`s cautious batting during the Lords








English (US) ·