31 July 2025, 11:18 AM IST
.jpg?%24p=dc1ba6a&f=16x10&w=852&q=0.8)
അനുശ്രീ, സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | Photo: Instagram/ Anusree Nair, Screen grab/ YouTube: FUTUREMEDIAENTERTAINMENTS
ആലപ്പുഴയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി അനുശ്രീയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഫുട്‌ബോള്‍ താരം ഐ.എം. വിജയനൊപ്പം പങ്കിട്ട വേദിയില്‍ നടി കണ്ണീരണിയുന്ന വീഡിയോയാണ് വൈറലാവുന്നത്. കണ്ണീരിന് പിന്നിലെ കാരണവും പിന്നീട് നടിയുടെ പ്രവൃത്തിയും കണ്ട സോഷ്യല്‍ മീഡിയ ഇപ്പോള്‍ അനുശ്രീക്ക് കൈയടിക്കുകയാണ്.
അനുശ്രീ ഉദ്ഘാടകയായെത്തിയ പരിപാടിയില്‍ ഒരു നറുക്കെടുപ്പും അതിന്റെ സമ്മാനവിതരണവും ഉണ്ടായിരുന്നു. നറുക്കെടുപ്പില്‍ 10,000 രൂപ സമ്മാനത്തിനുള്ള വിജയിയെ തിരഞ്ഞെടുതിന് പിന്നാലെയുണ്ടായ തെറ്റിദ്ധാരണയാണ് അനുശ്രീയെ വികാരാധീനയാക്കുന്നതിലേക്ക് എത്തിയത്.
നറുക്കെടുപ്പില്‍ ലഭിച്ച നമ്പറും പേരും അവതാരക മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍, തനിക്കാണ് സമ്മാനം ലഭിച്ചത് എന്ന് തെറ്റിദ്ധരിച്ച് സദസില്‍നിന്ന് ഒരു വയോധികന്‍ സ്‌റ്റേജിലേക്ക് കയറിവന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ ആള്‍ക്കുപക്ഷേ നിരാശനായി മടങ്ങേണ്ടി വന്നു. ഇതാണ് അനുശ്രീയുടെ കണ്ണുനിറച്ചത്.
പിന്നാലെ, വേദിയുടെ പിന്നിലേക്ക് മാറി അനുശ്രീ കരച്ചിലടക്കാന്‍ പാടുപെടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍, അനുശ്രീയുടെ വിഷമം മനസിലാക്കിയ കടയുടമ വേദിയില്‍വെച്ചു തന്നെ അയാള്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു. പിന്നീട് അനുശ്രീയും അയാള്‍ക്ക് ഒരു തുക കൈമാറിയിരുന്നു. 'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല', എന്ന് അനുശ്രീ പറയുന്നത് വൈറല്‍ വീഡിയോയിലുണ്ട്. അനുശ്രീയുടെ പ്രവൃത്തിയെ പ്രശംസിച്ചും പിന്തുണച്ചും ഒരുപാടുപേര്‍ രംഗത്തെത്തി.
Content Highlights: Anusree gets affectional astatine an lawsuit successful Alappuzha aft a antheral misunderstands winning a prize
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·