08 August 2025, 09:20 PM IST

അഹാൻ പാണ്ഡെ.|Photo credit: Instagram
മോഹിത് സൂരിയുടെ ഏറ്റവും പുതിയ ചിത്രമായ സയ്യാര സിനിമാസ്വാദകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. പ്രധാന വേഷത്തിലെത്തിയ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും ചേര്‍ന്നുള്ള അഭിനയവും പാട്ടും ഹൃദയസ്പര്‍ശിയായ കഥയുമെല്ലാം സിനിമയുടെ വിജയത്തിന് മുതല്‍ക്കൂട്ടായി. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വൈകാരികമായ രംഗങ്ങള്‍ ചെയ്യുന്നതിനിടയില്‍ പലപ്പോഴും അഹാനെ സമാധാനിപ്പിക്കേണ്ടി വന്നിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ മോഹിത്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിത് അഹാനെയും അനീതിനെയും കുറിച്ച് വാചാലനായത്. ഇന്നത്തെ തലമുറയ്ക്ക് ' സിറ്റുവേഷന്‍ഷിപ്പ്, ബെഞ്ചിങ്' പോലുള്ള കാര്യങ്ങള്‍ മാത്രമേ അറിയൂ എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ സിനിമ ചെയ്യുമ്പോള്‍ ചില വൈകാരികമായ രംഗങ്ങളില്‍ അഹാനോട് കരയാതിരിക്കാന്‍ ആവശ്യപ്പെടേണ്ടി വന്നു. അഭിനയിക്കുകയല്ലേ എന്ന ചോദ്യത്തിന് അഹാന്‍ അല്ല എന്ന മറുപടി നല്‍കിയെന്നും മോഹിത് പറഞ്ഞു.
ഇന്നത്തെ തലമുറയില്‍ തുറന്ന് പറയലുകള്‍ നടക്കുന്നില്ല. അവര്‍ ജീവിതകാലം നീണ്ടുനില്‍ക്കുന്ന പ്രതിബദ്ധതയ്ക്കും തയ്യാറാവുന്നില്ല. രണ്ടാളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ 'ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നും നിന്റെ കൂടെ നില്‍ക്കും' എന്ന വാക്കുകളായിരിക്കും ഇവരെ ഇത്രയധികം സ്വാധീനിക്കുന്നത് എന്നും മോഹിത് കൂട്ടിച്ചേര്‍ത്തു.
Content Highlights: Director Mohit Suri reveals Ahaan Panday`s affectional extent during Sayyara filming.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·