അനന്തന്‍ കാട് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേളി മാണി ഷോയില്‍ വന്നപ്പോഴാണ് ആര്യ തന്റെ പ്രണയ കഥ വെളിപ്പെടുത്തുന്നത്. ഒരുപാട് പ്രണയിച്ച് പ്രണയിച്ച് ഞാന്‍ മടുത്തിരുന്നു, അവസാനം ക്ഷീണിച്ചു. ഇനി സീരിയസായിട്ട് കല്യാണത്തെ കുറിച്ചാലോചിക്കണം എന്ന് മനസ്സില്‍ ആലോചിച്ചു. പൊതുവെ പ്രണയിക്കുമ്പോള്‍ പ്രശ്‌നമില്ല, കല്യാണത്തെ കുറിച്ച് പറയുമ്പോഴാണ് പിരിയുന്നത്. അതുകൊണ്ട് ഇനി ആദ്യമേ കല്യാണത്തെ കുറിച്ച് പറയാം, പ്രണയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു.
Also Read: തൃഷയും ഇല്ല സംഗീതയുമില്ല, വിജയിയുടെ ജന്മദിനത്തിന് ഇടവും വലവും നിന്നത് അമ്മയും അച്ഛനും!
ആ സമയത്താണ് ഗജനികാന്ത് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. സെറ്റില്‍ വച്ച് സയ്യേഷയുടെ അമ്മയുമായി നല്ല കൂട്ടായി. ഒരു ദിവസം അമ്മ ചോദിച്ചു, എന്താ ആര്യ വിവാഹം കഴിക്കാതെ നില്‍ക്കുന്നത് എന്ന്. ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല, ഒന്നും ശരിയാവാത്തത് കൊണ്ടാണ് എന്ന് ഞാന്‍ പറഞ്ഞു. സയ്യേഷയ്ക്ക് ആലോചനകള്‍ എന്തെങ്കിലും നോക്കുന്നുണ്ടെങ്കില്‍ എന്നെ പരിഗണിക്കൂ എന്ന് വെറുതേ പറഞ്ഞ് നോക്കുകയും ചെയ്തു. അത് നീ അവളോട് തന്നെ പറയൂ എന്നായിരുന്നു അന്ന് അമ്മയുടെ മറുപടി.
സയ്യേഷയോട് പറഞ്ഞപ്പോള്‍ അമ്മയോട് ചോദിക്കണം എന്ന് പറഞ്ഞു. അവസാനം അവിടെയും ഇവിടെയും ചോദിച്ച് അതങ്ങ് സെറ്റായി, ഞങ്ങള്‍ പ്രണയിച്ചു നടന്ന് വിവാഹം ചെയ്തവരല്ല എന്ന് ആര്യ പറയുന്നു
2019 ല്‍ ആയിരുന്നു ആര്യയുടെയും സയ്യേഷയുടെയും വിവാഹം. ഇരുവര്‍ക്കുമിടയില്‍ പതിനേഴ് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. എന്നാല്‍ അതൊന്നും എതിര്‍പ്പുകളായി വന്നില്ല. 2021 ല്‍ ആണ് ഇരുവര്‍ക്കും മകള്‍ പിറന്നത്.




English (US) ·