സര്‍വ്വം മായയില്‍ ദുല്‍ഖര്‍ സല്‍മാനുണ്ടോ, ഡെലൂലുവിന്റെ കാമുകന്‍ ഡിക്യു! ആ രഹസ്യം വെളിപ്പെടുത്തി അഖില്‍ സത്യന്‍

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam29 Apr 2026, 6:53 p.m. IST

സര്‍വ്വം മായ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനുണ്ടോ? ഉണ്ടെന്നാണ് സംവിധായകന്‍ അഖില്‍ സത്യന്‍ പറയുന്നത്. ഡെലൂലുവിന്റെ എക്‌സ് കാമുകന്‍ ശരിക്കും ദുല്‍ഖര്‍ സല്‍മാനാണത്രെ

delulu dqസർവ്വം മായയിൽ ദുൽഖർ സൽമാനുണ്ടോ?
2024 ല്‍ ഏറ്റവും അധികം സ്വീകാര്യത ലഭിച്ച സിനിമയാണ് നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ . ഡെലൂലുവായി വന്ന റിയ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ സിനിമ കണ്ട എല്ലാവര്‍ക്കുമുള്ള സംശയമായിരുന്നു, ആരാണ് ശരിക്കും ഡെലേലു പ്രണയിച്ച ആ പയ്യന്‍ എന്ന്.

തന്നെക്കാള്‍ പ്രായം കൂടിയ, ഹിന്ദുവായ ഒരു ചെറുക്കനെ കുറിച്ചാണ് ഡെലൂലു പറയുന്നത്. അത് പ്രഭേന്തുവായി എത്തിയ നിവിന്‍ പോളിയാണ് എന്ന് അമ്മയെ വിശ്വസിപ്പിക്കുന്നതായി കാണിച്ചാണ് സിനിമ അവസാനിപ്പിക്കുന്നത്. ശരിക്കും അത് നിവിന്‍ പോളി തന്നെയാണോ, എന്താണ് അങ്ങനെ ഒരാളെ കാണിക്കാതിരുന്നത് എന്നൊക്കെയുള്ള സംശയവും ചോദ്യവുമൊക്കെ ആളുകള്‍ക്കുണ്ടായിരുന്നു. അതിനുത്തരം ഇതാ സംവിധായകന്‍ അഖില്‍ സത്യന്‍ തന്നെ നല്‍കുന്നു.

Also Read: സാരി ഉടുക്കാനും, മലയാളം കാണാപാഠം പഠിച്ച് പറയാനും പറഞ്ഞു; അച്ഛന്റെ മരണത്തിന് ശേഷം ജീവിതത്തില്‍ സ്വാധീനിച്ചവരെ കുറിച്ച് രഞ്ജിനി

ബിഹൈന്റ് വുഡ് അവാര്‍ഡ് ഷോയിലാണ് അഖില്‍ സത്യന്‍ ആ സത്യം വെളിപ്പെടുത്തുന്നത്. ആദ്യം അത് റിയ ഷിബുവിന്റെ ശരിക്കുമുള്ള എക്‌സ് കാമുകനാണെന്ന് തമാശയോടെ പറയുന്നുണ്ട് എങ്കിലും പിന്നീടത് തിരുത്തി. സത്യത്തില്‍ പലരും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്, ഞാനും നിവിനും ഇതേകുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ ഒരു കാമുകനെ കാണിച്ചിരുന്നുവെങ്കില്‍ സിനിമ കുറേക്കൂടെ കാവ്യാത്മകമായിപ്പോകും. അതുകൊണ്ടാണ് അങ്ങനെ ഒരാളെ കാണിക്കാതിരുന്നത്.

വളരെ സിംപിളായിട്ട്, കഥയുടെ അടിസ്ഥാന ലക്ഷ്യം മാറ്റാതെ കൊണ്ടു പോകണം എന്നാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അങ്ങനെ ഒരാളെ കഥാപാത്രമായി കൊണ്ടുവരാതിരുന്നത്. ആ ഒരു ഇംപാക്ട് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ ആരാണ് ആ കാമുകന്‍ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എല്ലാവരോടും പറയുന്നത് അത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാണ്- അഖില്‍ സത്യന്‍ പറഞ്ഞു. ദുല്‍ഖറാണ് കാമുകന്‍ എന്ന് പറയുമ്പോള്‍ സദസ്സില്‍ ഇരുന്ന് ഞെട്ടുന്ന ഡെലൂലുവിനെയും കാണാം


ബിഹൈന്റ് വുഡ് മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ റിയ ഷിബു വിനാണ് ലഭിച്ചത്. യഥാര്‍ത്ഥ ജീവിതത്തിലും ഞാന്‍ ഡെലൂലുവിനെ പോലെ തന്നെയാണ് എന്നും, എന്നെ കണ്ടതിന് ശേഷം ആ കഥാപാത്രത്തിന് വേണ്ടി അഖില്‍ ചേട്ടന്‍ ഒരുപാട് വ്യത്യാസം വരുത്തി എന്നും റിയ ഷിബു പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article