Published: December 13, 2025 07:37 AM IST Updated: December 13, 2025 08:37 AM IST
1 minute Read
ലിവർപൂൾ ∙ ടീമിൽ അവസരം ലഭിക്കാത്തതിനെത്തുടർന്ന് പരസ്യപ്രതിഷേധം നടത്തിയ സൂപ്പർ താരം മുഹമ്മദ് സലായുമായി ലിവർപൂൾ കോച്ച് അർനെ സ്ലോട്ട് നേരിൽ സംസാരിക്കും. ഇന്നു പ്രിമിയർ ലീഗിൽ ബ്രൈട്ടനെതിരായ മത്സരത്തിനു മുൻപ് പ്രശ്നങ്ങൾ നേരിട്ടു ചർച്ച ചെയ്യുമെന്ന് സ്ലോട്ട് പറഞ്ഞു. തുടർച്ചയായി 3 മത്സരങ്ങളിൽ ഫസ്റ്റ് ഇലവനിൽ കോച്ച് സലായ്ക്ക് അവസരം നൽകിയിരുന്നില്ല.
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെ നടന്ന ചാംപ്യൻസ് ലീഗ് മത്സരത്തിലും സലായെ ഉൾപ്പെടുത്തിയില്ല. ‘ടീമിന്റെ തകർച്ചയുടെ ഉത്തരവാദിത്തം മുഴുവൻ എന്റെ തലയിൽ വയ്ക്കാനാണ് ചിലർ ശ്രമിക്കുന്നത്. കരാർ പുതുക്കുന്ന നേരത്ത് എനിക്കു കുറെ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. പക്ഷേ, പെട്ടെന്നു സാഹചര്യം മാറി. കോച്ചുമായുള്ള ബന്ധം വഷളായി. ഇനി പഴയതുപോലെ ആകുമോയെന്ന് അറിയില്ല’– കഴിഞ്ഞ ദിവസം സലാ സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചതോടെ പ്രശ്നം സങ്കീർണമാവുകയും ചെയ്തു. എന്നാൽ, സലായുമായി സംസാരിക്കുമെന്നല്ലാതെ താരത്തിന് എന്തെങ്കിലും ഉറപ്പു കൊടുക്കാൻ പറ്റില്ലെന്ന് കോച്ച് സ്ലോട്ട് കൂട്ടിച്ചേർത്തു.
English Summary:








English (US) ·