ആരോഗ്യപരമായി ഒട്ടും വയ്യാതിരുന്ന അവസ്ഥയിലും അടുത്തിടെ മുഖ്യമന്ത്രി വിഡി സതീശന് നല്‍കിയ സ്വീകരണ പരിപാടിയില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം സംസാരിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിലൂടെയാണ് സലിം കുമാര്‍ കരിയര്‍ ആരംഭിച്ചത്. 1997 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുവെങ്കിലും സലിം കുമാറിനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് സത്യമേവ ജയതേ എന്ന ചിത്രത്തിന് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം എന്ന ചിത്രം വന്നത്. തെങ്കാസിപ്പട്ടണത്തിന് ശേഷം പിന്നീട് സലിം കുമാറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
ഈ പറക്കും തളിക, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, സിഐഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, മായാവി തുടങ്ങി ഓരോ സിനിമകളിലൂടെയും സലിം കുമാര്‍ എന്ന നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാവുകയായിരുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശേഷമാണ് സലിം കുമാറിന്റെ കരിയറില്‍ വലിയൊരു മാറ്റം വന്നത്. അതുവരെ പ്രേക്ഷകര്‍ കാണാത്ത ഒരു സലിം കുമാറിനെ ലാല്‍ജോസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സലിം കുമാറിനെ തേടിയെത്തി. തുടര്‍ന്ന് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് 2010 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്.




English (US) ·