20 June 2025, 07:30 PM IST

സൽമാൻ ഖാന്റെ ബോഡിഗാർഡ് ജുനൈദ് ഖാനെ തള്ളിമാറ്റുന്നു, സൽമാൻ ഖാനും ജുനൈദ് ഖാനും | Photo: Screen grab/ X: KRK, PTI
ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാന്‍ ഖാന്റെ സുരക്ഷാജീവനക്കാര്‍. ആമിര്‍ ഖാന്‍ ചിത്രം 'സിത്താരേ സമീന്‍പറി'ന്റെ പ്രീമിയര്‍ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനം ഒരുക്കിയത്.
അധോലോകസംഘങ്ങളില്‍നിന്ന് ഭീഷണിയുണ്ട്. ഇതോടെ താരത്തിന് വലിയ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഇരയാണ് ജുനൈദ് എന്നാണ് സാമൂഹികമാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സല്‍മാന്‍ ഖാന്റെ സുരക്ഷാജീവനക്കാര്‍, ജുനൈദ് ഖാനെ തള്ളിമാറ്റുന്ന വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സുരക്ഷാജീവനക്കാര്‍ക്ക് നടുവിലായി, വേദിയിലേക്ക് നടന്നുവരുന്ന സല്‍മാന്‍ ഖാന് അടുത്തേക്ക് എത്താന്‍ ജുനൈദ് ഖാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. സല്‍മാന്‍ ഖാന്റെ അടുത്തേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ജുനൈദിനെ ബോഡിഗാര്‍ഡില്‍ ഒരാള്‍ തള്ളിമാറ്റുന്നത്. ഇതറിയാത സല്‍മാന്‍ ഖാന്‍ നടന്നുനീങ്ങി. ബോഡിഗാര്‍ഡിനോട് ജുനൈദ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Content Highlights: Junaid Khan, lad of Aamir Khan, was reportedly pushed speech by Salman Khan`s security
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·