സല്‍മാന്‍ ഖാന്റെ അപ്പാര്‍ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

8 months ago 7

22 May 2025, 05:14 PM IST

salman khan

സൽമാൻ ഖാൻ | Photo: PTI

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢ് സ്വദേശി ജിതേന്ദ്ര കുമാർ ഹർദയാൽ സിംഗ് (23), ഒരു സ്ത്രീ എന്നിവരാണ് ബാന്ദ്ര പോലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ സൽമാനും മാതാപിതാക്കളും താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് ചുറ്റും അപരിചിതനായ ഒരു വ്യക്തിയെ സംശയാസ്പദമായ രീതിയിൽ കണ്ടത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. അകത്തേക്ക് കടക്കണമെന്ന് ഇയാൾ ആവശ്യവും ഉന്നയിച്ചു. എന്നാൽ, ഇത് അനുവദിക്കാൻ സുരക്ഷാ ജീവനക്കാർ തയ്യാറാകാതെ വന്നതിന്റെ ദേഷ്യത്തിൽ സ്വന്തം മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചതിന് ശേഷമാണ് ഇയാൾ സ്ഥലത്ത് നിന്ന് പോകുന്നത്.

പിന്നീട്, അതേ ദിവസം വൈകീട്ട് 7.15-ഓടെ ഇയാൾ വീണ്ടും തിരിച്ചെത്തി. അപ്പാർട്മെന്റിലെ ഒരു താമസക്കാരന്റെ കാറിന് പിന്നിൽ ഒളിച്ച് ഗേറ്റിലൂടെ അകത്തേക്ക് കടന്ന ഇയാളെ പോലീസും സുരക്ഷാ ജീവനക്കാരും ചേർന്നാണ് പിടികൂടുന്നത്. സൽമാനെ കാണാൻ വേണ്ടിയായിരുന്നു തന്റെ അതിക്രമം എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

സമാനമായ സംഭവത്തിൽ ഒരു സ്ത്രീയെ ആണ് പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. അപ്പാർട്മെന്റിന് പുറത്തെത്തിയ ഇവർ സൽമാനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതേത്തുടർന്നാണ് സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.

Content Highlights: Two held successful abstracted incidents for trying to participate histrion Salman Khans building

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article