അതിന് ശേഷം ആരാധകരുടെ നിരന്തരമായ മെസേജുകളും, സുഹൃത്തുക്കളുടെ മോട്ടിവേഷനും എല്ലാം കേട്ട രവി മോഹന്‍- ഇമോഷണലി അങ്ങനെ ഒരു തീരുമാനമെടുത്തുപോയി. അത് ഇത്രയും കാലം എന്നെ വളര്‍ത്തിയ എന്റെ ആരാധകരോട് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. ഇനി അറിയാതെ പോലും അങ്ങനെ ഒരു വാക്ക് പറയുകയുമില്ല, ചിന്തിക്കുകയുമില്ല, ഞാന്‍ സിനിമയില്‍ സജീവമാവും എന്ന് രവി മോഹന്‍ അറിയിച്ചു.
ഈ പ്രായത്തില്‍ ഡ്രാമ കാണിക്കുന്നത് നാണക്കേടാണ്, പോയി പണി നോക്ക് എന്ന് തൃഷ കൃഷ്ണ; രണ്ട് ദിവസത്തിന് ശേഷം സജീവമായി നടി
ഇപ്പോള്‍ അവാര്‍ഡ് വേദികളില്‍ എല്ലാം നിറ സാന്നിധ്യമാണ് രവി മോഹന്‍. യോഗി ബാബുവിനെ നായകനാക്കി സിനിമ സംവിധാന രംഗത്തേക്കും അരങ്ങേറുന്നു. സിനിമ വികടന്റെ അവാര്‍ഡ് ഷോയില്‍ സംസാരിക്കവെ വീണ്ടും ഇക്കാര്യം രവി മോഹന്‍ ആവര്‍ത്തിച്ചു. ഞാന്‍ ചെയ്ത തെറ്റായിരുന്നു, അഭിനയം നിര്‍ത്തും എന്ന് പറഞ്ഞത്. നിങ്ങള്‍ക്ക് വേണ്ടി ഇനി ഒന്നല്ല, രണ്ടല്ല, മൂന്നല്ല എത്ര സിനിമകളും ചെയ്യാം. പക്ഷേ സഹതാപം എന്നോട് ഇനി കാണിക്കരുത് എന്നാണ് രവി മോഹന്‍ പറഞ്ഞത്.
എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു ഘട്ടം വരും- വഴുതി വീണ്, അവിടെ നിന്ന് എഴുന്നേറ്റ് പോകേണ്ടി വരും. ഞാനും വഴുതി, പക്ഷേ താഴെവീഴാന്‍ നിങ്ങള്‍ (ആരാധകര്‍) അനുവദിച്ചില്ല, സ്‌നേഹം കൊണ്ട് എന്നെ പിടിച്ചു നിര്‍ത്തി. ഇനി എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് വേണ്ടി ചെയ്യും. സിനിമയില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞ എന്റെ തെറ്റിനെ ചൂണ്ടികാണിച്ച്, നീ തിരിച്ച് വരണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി രണ്ട് , മൂന്ന്, നാല് , 100 സിനിമകള്‍ വരെ ഞാന്‍ ചെയ്യും.
നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനും നിങ്ങളുടെ മനസ്സിനും നന്ദി. പക്ഷേ ഇനിമേല്‍ എനിക്ക് സിംപതി വേണ്ട, സിംപതിയില്‍ ജീവിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ നിങ്ങളുടെ എംപതി എന്നും വേണം, അതു മാത്രം മതി. എല്ലാത്തിനും നന്ദി. അടുത്ത ചിത്രം കറാട്ടെ ബോസ് ആഗസ്റ്റ് 28 ന് റിലീസ് ചെയ്യും. ഇനി ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും നിങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്- ആരാധകരോടായി ജയം രവി എന്ന രവി മോഹന്‍ പറഞ്ഞു




English (US) ·