Published: April 16 , 2025 10:26 PM IST
1 minute Read
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാനും സാഗരിക ഗഡ്കെയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫത്തേസിൻഹ് ഖാൻ എന്നാണു കുഞ്ഞിന്റെ പേരെന്ന് സഹീർ ഖാനും സാഗരികയും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സഹീർ ഖാൻ പങ്കുവച്ചിട്ടുണ്ട്.
ക്രിക്കറ്റ് താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സഹീറിനും സാഗരികയ്ക്കും ആശംസകളുമായി എത്തുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 നവംബറിലാണ് സഹീർ ഖാനും സാഗരികയും വിവാഹിതരാകുന്നത്. കോലാപുർ സ്വദേശിയായ സാഗരിക നടിയും മോഡലുമാണ്. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ പരിശീലകനാണ് സഹീർ ഖാൻ.
ഐപിഎൽ തിരക്കുകൾക്കിടെ അവധിയെടുത്താണ് സഹീർ ഖാൻ ആശുപത്രിയിലെത്തിയത്. 2014 ൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു സഹീർ ഖാൻ ഇന്ത്യൻ ജഴ്സിയിൽ അവസാനമായി കളിച്ചത്.
English Summary:








English (US) ·