Published: September 22, 2025 07:02 AM IST Updated: September 22, 2025 10:02 AM IST
1 minute Read
ഷെൻസെൻ ( ചൈന) ∙ പ്രതീക്ഷകളുടെ ഭാരം കൂടിയപ്പോൾ സാത്വിക്– ചിരാഗ് സഖ്യത്തിന്റെ റാക്കറ്റിനു വീണ്ടും ലക്ഷ്യം പിഴച്ചു. ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി പുരുഷ ഡബിൾസ് ടീമിന് രണ്ടാംസ്ഥാനം.
ഫൈനലിൽ ലോക ഒന്നാം നമ്പർ ദക്ഷിണ കൊറിയയുടെ സ്യൂങ് ജെ സിയോ– കിംവോൻ ഹൊ സഖ്യമാണ് ഇന്ത്യൻ ജോടിയെ കീഴടക്കിയത് (19-21, 15-21). തുടർച്ചയായ രണ്ടാം ടൂർണമെന്റിലാണ് സാത്വിക്കും ചിരാഗും ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഹോങ്കോങ് ഓപ്പണിലും ഇവർ റണ്ണറപ്പായിരുന്നു.
English Summary:








English (US) ·