‘സാധനം കയ്യിലുണ്ട്’! വമ്പൻ വിലകൊടുത്ത് യുഎസിൽനിന്ന് ഹാളണ്ട് വാങ്ങി, പിന്നാലെ ഐറ്റം ഹിറ്റ്, മുഴുവൻ വിറ്റുപോയെന്ന് സ്ഥാപനം

6 days ago 5

ഓൺലൈൻ ഡെസ്‌ക്

Published: July 14, 2026 05:11 PM IST Updated: July 15, 2026 08:06 AM IST

1 minute Read

Instagram/@erling)
എർലിങ് ഹാളണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം (Photo:Instagram/@erling)

2026 ഫിഫ ലോകകപ്പിൽ നിന്ന് നോർവേ പുറത്തായെങ്കിലും സമൂഹമാധ്യമങ്ങളിൽ നോർവേയുടെ എർലിങ് ഹാളണ്ട് ആണ് ഇപ്പോഴും താരം. ഹാളണ്ടിന്റെ നടപ്പും ഓട്ടവും ഭക്ഷണവുമടക്കം ട്രെൻഡിങ് ആണ്. മത്സരത്തിന് പിന്നാലെ നോർവേയിലേക്ക് മടങ്ങിയ ഹാളണ്ട്, അമേരിക്കയിൽ നിന്ന് വാങ്ങിയ ‘സാധനം’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

What you should work next

തിങ്കളാഴ്ച ഓസ്​ലോയിലെ ഗാർഡർമീൻ വിമാനത്താവളത്തിൽ നോർവീജിയൻ ടീമിന്റെ വിമാനം ഇറങ്ങിയപ്പോൾ, ഹാളണ്ടിന്റെ കയ്യിൽ റാക്കൂണിന്റെ (അണ്ണാനോട് സാമ്യമുള്ള ജീവി) തൊലിയിൽ സ്റ്റഫ് ചെയ്ത വിസ്കിയുമുണ്ടായിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 750 യുഎസ് ഡോളർ (ഏകദേശം 72,000 രൂപ) വിലവരുന്നതാണ് ഈ വിസ്കി.

‘ഇത് എന്നെ വീടുവരെ പിന്തുടർന്നു’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഹാളണ്ട് ചിത്രം പങ്കുവച്ചത്. ജൂലൈ ആദ്യം ടെക്സസിൽ താമസിക്കുന്നതിനിടെ, ടൂർണമെന്റിലെ ഒരു ഇടവേളയിൽ, ഡാലസിലെ വൈൽഡ് ബില്ലിന്റെ വെസ്റ്റേൺ സ്റ്റോർ ഹാലണ്ട് സന്ദർശിച്ചിരുന്നു. അവിടെ നിന്ന് വാങ്ങിയ കറുത്ത കൗബോയ് തൊപ്പിയും തുകൽ ബൂട്ടുകളും ടി-ഷർട്ടും അണിഞ്ഞുകൊണ്ട് ഹാളണ്ട് പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സ്റ്റോറിൽ നിന്നാണ് ഹാലണ്ട് ‘വിസ്കി റാക്കൂൺ’ എന്ന് അറിയപ്പെടുന്ന സ്റ്റഫ്ഡ് റാക്കൂൺ വാങ്ങിയത്. മദ്യക്കുപ്പി പിടിച്ചിരിക്കുന്ന റാക്കൂൺ  പാവയാണിത്. 

What you should work next

സ്റ്റഫ്ഡ് റാക്കൂണിന്റെ ചിത്രം ഹാളണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ അവ മുഴുവനും വിറ്റുപോയെന്ന് സ്ഥാപനം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘‘ഹാളണ്ട് ഇഫക്റ്റിന് നന്ദി. 750 യുഎസ് ഡോളർ വിലയുള്ള ടാക്സിഡെർമി ആനിമൽ ഓൺലൈനിൽ വേഗത്തിൽ വിറ്റുതീർന്നു. ലോകമെമ്പാടു നിന്നും പെട്ടെന്ന് ഓർഡറുകൾ വരുന്നതുമൂലം രാജ്യാന്തര ഷിപ്പിങ് വേഗത്തിലാക്കിയിരിക്കുകയാണ്.’’– സ്ഥാപനം എക്സിൽ കുറിച്ചു.

2026 ഫിഫ ലോകകപ്പിൽ നോർവേ ടീമും ഹാളണ്ടും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. റൗണ്ട് ഓഫ് 16ൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് നോർവേ ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയത്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോട് 2-1 ന് നോർവേ പരാജയപ്പെട്ടെങ്കിലും ഏഴ് ഗോളുകളുമായി ഹാളണ്ട് ടീമിന്റെ ടോപ് സ്കോററായി ഫിനിഷ് ചെയ്തു.

English Summary:

Erling Haaland: Norway's shot prima Erling Haaland sparked a societal media sensation with his viral acquisition of a $750 "whiskey raccoon" from Wild Bill's Western Store successful Dallas, Texas. Acquired during a interruption successful the 2026 FIFA World Cup, this unsocial stuffed carnal holding a whiskey vessel rapidly sold retired aft Haaland posted astir it, demonstrating the important 'Haaland effect' connected sales.

Read Entire Article