Published: April 18 , 2025 01:13 PM IST
1 minute Read
സാന്റോസ് ∙ നാട്ടിലെത്തിയിട്ടും നെയ്മാറിനു രക്ഷയില്ല! ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടി കളിക്കുന്നതിനിടെ പരുക്കേറ്റ നെയ്മാർ കണ്ണീരോടെ കളംവിട്ടു. ബ്രസീലിയൻ സീരി എ ലീഗിൽ അത്‌ലറ്റിക്കോ മിനെയ്റോയ്ക്കെതിരെയുള്ള മത്സരത്തിന്റെ 34–ാം മിനിറ്റിലാണ് വലതു തുടയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നെയ്മാർ മൈതാനം വിട്ടത്.
പരുക്കിന്റെ വിശദ വിവരം ടീം മാനേജ്മെന്റ് പുറത്തുവിട്ടിട്ടില്ല. 2023 ഒക്ടോബറിൽ യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നെയ്മാർ ദീർഘകാലം വിശ്രമത്തിലായിരുന്നു. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ നിന്ന് ഈ വർഷമാണ് നെയ്മാർ ബാല്യകാല ക്ലബ്ബായ സാന്റോസിലെത്തിയത്.
English Summary:








English (US) ·