Published: August 18, 2025 10:36 AM IST
1 minute Read
റിയോ∙ ബ്രസീലിയൻ സീരി എ മത്സരത്തിൽ സാന്റോസ് ആറു ഗോളുകളുടെ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് സൂപ്പർ താരം നെയ്മാര്‍. വാസ്കോ ഡെ ഗാമ ക്ലബ്ബ് മറുപടിയില്ലാത്ത ആറു ഗോളുകളാണ് സാന്റോസിനെതിരെ അടിച്ചുകൂട്ടിയത്. ഞായറാഴ്ച നടന്ന മത്സരത്തോടെ കരിയറിലെ ഏറ്റവും വലിയ തോൽവി വഴങ്ങേണ്ടി വന്ന നെയ്മാർ ഗ്രൗണ്ടിൽവച്ചു തന്നെ രോഷം പ്രകടിപ്പിച്ചിരുന്നു. മത്സരത്തിനു പിന്നാലെ പരിശീലകൻ ക്ലെബർ സേവിയറിനെ സാന്റോസ് പുറത്താക്കി.
‘‘എനിക്കു ലജ്ജ തോന്നുന്നു. സാന്റോസിന്റെ പ്രകടനത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്. ആരാധകർക്കു പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷേ പ്രതിഷേധം അതിരു കടക്കരുത്.’’– നെയ്മാർ മത്സരശേഷം പ്രതികരിച്ചു. പൊട്ടിക്കരഞ്ഞ സൂപ്പർ താരത്തെ സഹതാരങ്ങളും കോച്ചിങ് സ്റ്റാഫുകളും സമാധാനിപ്പിച്ചാണു ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. 33 വയസ്സുകാരനായ നെയ്മാർ ഈ വർഷം ആദ്യമാണ് വീണ്ടും സാന്റോസിൽ ചേരുന്നത്.
സാന്റോസിന്റെ എതിരാളികളായ വാസ്കോയ്ക്കു വേണ്ടി തുടക്കത്തിൽ തന്നെ ലുകാസ് പിറ്റൻ ഗോളടിച്ചപ്പോൾ, രണ്ടാം പകുതിയിൽ ബ്രസീല്‍ ടീമിൽ നെയ്മാറിന്റെ സഹതാരമായ ഫിലിപെ കുട്ടീഞ്ഞോ ഇരട്ട ഗോളുകൾ സ്വന്തമാക്കി. ഡേവിഡ് കോറിയ, റയാൻ, ഡാനിലോ നെവസ് എന്നിവരും വാസ്കോയ്ക്കു വേണ്ടി വല കുലുക്കി. തോൽവിയോടെ 21 പോയിന്റുകളുമായി 15–ാം സ്ഥാനത്തുള്ള സാന്റോസ് തരംതാഴ്ത്തൽ ഭീഷണിയിലാണ്. മത്സരത്തിനിടെ മൂന്നാം യെല്ലോ കാർഡ് വാങ്ങിയ നെയ്മാറിന് അടുത്ത മത്സരത്തിൽ കളിക്കാനും സാധിക്കില്ല.
Neymar near the transportation successful tears aft Santos suffered a 6-0 humiliation to Fernando Diniz’s Vasco da Gama.
This was the biggest decision successful his career. pic.twitter.com/i2aDUOXqfN
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/GingaBonito എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്
English Summary:








English (US) ·