സാമന്ത- നാഗചൈതന്യ 'അന്‍പ്' പടം; തെലുങ്കിന്റെ 'വിണ്ണൈ താണ്ടി വരുവായ' വീണ്ടും വരുന്നു

7 months ago 6

16 June 2025, 09:03 PM IST

Ye Maaya Chesave

ചിത്രത്തിൽനിന്ന് | Photo: Special Arrangement

സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച 'യേ മായ ചേസവേ' വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ജൂലായ് 18-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 15-ാം വാര്‍ഷികത്തിലാണ് ചിത്രത്തിന്റെ റീ റിലീസ്.

2010-ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 26-ന് 15 വര്‍ഷം തികച്ചിരുന്നു. തമിഴില്‍ തൃഷയും സിലമ്പരസനും പ്രധാനവേഷങ്ങളിലെത്തിയ 'വിണ്ണൈ താണ്ടി വരുവായ' ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് 'യേ മായ ചേസവേ'. സാമന്ത ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രമാണിത്. 'യേ മായ ചേസവേ'യിലാണ് സാമന്തയും നാഗചൈതന്യയും പരിചയപ്പെടുന്നും പിന്നീട് പ്രണയമായി മാറുന്നതും. 2017-ല്‍ വിവാഹിതരായ ഇരുവരും 2021-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു.

ചിത്രത്തിനായി എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ സംഗീതത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാര്‍ത്തിക്- ജെസ്സി പ്രണയകഥ പ്രേക്ഷകരുടെ ഇക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തില്‍ സാമന്തയ്ക്കായി ശബ്ദം നല്‍കിയിരിക്കുന്നത് ഗായിക ചിന്മയി ആണ്. റീ റിലീസ് പ്രഖ്യാപനം പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Content Highlights: Ye Maaya Chesave to beryllium re-released successful theaters

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article